മോദിയെ വിശ്വസിച്ചു, പക്ഷേ; ഇനി ആരുമായും സഖ്യത്തിനില്ലെന്ന് മെഹബൂബ മുഫ്തി 

മോദിയെ വിശ്വസിച്ചു, പക്ഷേ; ഇനി ആരുമായും സഖ്യത്തിനില്ലെന്ന് മെഹബൂബ മുഫ്തി 

പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിച്ചാണ് സഖ്യം രൂപീകരിച്ചതെന്ന് ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹബൂബ മുഫ്തി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍


ശ്രീനഗര്‍:  പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിശ്വസിച്ചാണ് സഖ്യം രൂപീകരിച്ചതെന്ന്  മെഹബൂബ മുഫ്തി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.കശ്മീരില്‍ സമാധാനം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചാണ് സഖ്യം നിലനിര്‍ത്തിയത്. അതിര്‍ത്തി തര്‍ക്കമടക്കമുള്ള വിഷയത്തില്‍ ചര്‍ച്ച വേണമെന്ന നിലപാടില്‍ പിഡിപി ഉറച്ചു നില്‍ക്കുകയാണെന്നും മെഹബൂബ മുഫ്തി പറഞ്ഞു.

വെടിനിര്‍ത്തല്‍ കരാര്‍ ഗുണകരമായിരുന്നു. പിന്നീട് എന്തുകൊണ്ടാണ് അത് നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നും അവര്‍ ചോദിച്ചു.അടിച്ചമര്‍ത്തല്‍ രാഷ്ട്രീയം കശ്മീരില്‍ നടക്കില്ലെന്നും വിഘടനവാദികള്‍ ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഇനി മറ്റാരുമായും സഖ്യത്തിന് തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com