27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍ 

കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍
27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍ 

ഇംഫാല്‍: കോടികള്‍ വിലവരുന്ന മയക്കുമരുന്നുമായി ബിജെപി നേതാവ് പിടിയില്‍. മണിപ്പൂരില്‍ 27 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ബിജെപി നേതാവ് ഉള്‍പ്പെടെ ഏഴു പേര്‍ അറസ്റ്റിലായി. ബിജെപി നേതാവും സ്വയംഭരണാധികാരമുളള ജില്ലാ കൗണ്‍സില്‍ ചെയര്‍മാനുമായ ലട്ട്‌ഖോസി സുവിനെയാണ് നര്‍ക്കോട്ടിക്‌സ് വിഭാഗം അറസ്റ്റ് ചെയ്തത്.

4.59 കിലോഗ്രാം തൂക്കമുളള ഹെറോയിന്‍ ഉള്‍പ്പെടെയുളളവയാണ് പിടിയിലായത്. 95,000 രൂപ വിലമതിക്കുന്ന പഴയ നോട്ടുകള്‍ , പിസ്റ്റള്‍, എട്ട് ബാങ്ക് പാസ്ബുക്ക്, രണ്ട് തോക്ക് ലൈസന്‍സ് ബുക്ക് തുടങ്ങിയവയും പിടിയിലായവയില്‍ ഉള്‍പ്പെടുന്നതായി നര്‍ക്കോട്ടിക്‌സ് വിഭാഗം അറിയിച്ചു. 

കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിനിധിയായി ചണ്ടേല്‍ ജില്ലാ കൗണ്‍സിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ലട്ട്‌ഖോസി സു കഴിഞ്ഞ വര്‍ഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ബിജെപിയുടെ നേതൃത്വത്തില്‍ കൗണ്‍സില്‍ രൂപീകരിക്കുന്നതിലും നിര്‍ണായക പങ്കാണ് അദ്ദേഹം വഹിച്ചത്. ലാങ്കോള്‍ ഗെയിം ഗ്രാമത്തില്‍ രണ്ട് സ്യൂട്ട് കേസുകളിലായാണ് നിരോധിത മയക്കുമരുന്നുകള്‍ ബിജെപി നേതാവ് സൂക്ഷിച്ചിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com