കാര്‍ പാര്‍ക് ചെയ്യാന്‍ വീട്ടില്‍ സ്ഥലമില്ലേ? എന്നാല്‍ ബാംഗളൂരുവില്‍ കാര്‍ വാങ്ങാന്‍ പറ്റില്ല

സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്
കാര്‍ പാര്‍ക് ചെയ്യാന്‍ വീട്ടില്‍ സ്ഥലമില്ലേ? എന്നാല്‍ ബാംഗളൂരുവില്‍ കാര്‍ വാങ്ങാന്‍ പറ്റില്ല

ബാംഗളൂര്‍; ബാംഗളൂരുവിലെ ഗതാഗത കുരുക്കിന് പരിഹാരം കാണാന്‍ കര്‍ശന നടപടിയ്‌ക്കൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. വീടിനോട് ചേര്‍ന്ന് കാര്‍ പാര്‍ക് ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്ക് ഇനി ബാംഗളൂരുവില്‍ കാര്‍ വാങ്ങാന്‍ ആവില്ല. ഈ നിര്‍ദേശം പരിഗണിച്ചുവരികയാണെന്ന് കര്‍ണാടക ഗതാഗത മന്ത്രി ഡി.സി. തമണ്ണ പറഞ്ഞു. ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ കൂടുതല്‍ നിര്‍ദേശങ്ങളും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.

സ്വന്തമായി പാര്‍ക്കിങ് സ്ഥലം ഇല്ലാത്തവര്‍ റോഡരികില്‍ വാഹനം നിര്‍ത്തിയിടുന്നത് നഗരത്തിലെ ഗതാഗത കുരുക്ക് രൂക്ഷമാകാന്‍ കാരണമാകുന്നുണ്ട്. അതുകൊണ്ട് വാഹനം വില്‍ക്കുന്നതിന് മുമ്പ് വാങ്ങുന്നയാള്‍ക്ക് പാര്‍ക്കിങ് സ്ഥലമുണ്ടോയെന്ന് ഉറപ്പുവരുത്താന്‍ വാഹന വിതരണക്കാര്‍ക്ക് നിര്‍ദേശം നല്‍കുമെന്നും തമണ്ണ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഇതിന് പുറമെ, ബാംഗളബര്‍ നഗരത്തില്‍ ഡീസല്‍ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യവും പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര അനുവദിക്കുന്നതു സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com