സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന യുവതിയെ റെയില്‍വേ പൊലീസ് കയറിപ്പിടിച്ചു; വീഡിയോ വൈറലായതോടെ നടപടി  

കല്യാണ്‍ റെയില്‍ വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന യുവതിയുടെ പുറകില്‍ ജഹാന്‍ഗീര്‍ തൊടുന്നതാണ് ദൃശ്യങ്ങളിലുള്ളത്
സ്റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന യുവതിയെ റെയില്‍വേ പൊലീസ് കയറിപ്പിടിച്ചു; വീഡിയോ വൈറലായതോടെ നടപടി  

മുംബൈ; സുരക്ഷ ഒരുക്കേണ്ടവര്‍ തന്നെ അക്രമികളായാല്‍ എന്തായിരിക്കും അവസ്ഥ. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ കാണിച്ചു തരുന്നത് അതാണ്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ കോണ്‍സ്റ്റബിള്‍ തന്റെ അടുത്തിരിക്കുന്ന യുവതിയുടെ ശരീരത്തില്‍ പിടിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. സംഭവം വിവാദമായതോടെ മുംബൈയിലെ കല്യാണ്‍ പൊലീസ് സ്റ്റേഷനിലെ ജഹാന്‍ഗീര്‍ എന്ന പൊലീസ് കോണ്‍സ്റ്റബിളിനെ സസ്‌പെന്‍ഡ് ചെയ്തു. 

കല്യാണ്‍ റെയില്‍ വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്ന യുവതിയുടെ പുറകില്‍ ജഹാന്‍ഗീര്‍ തൊടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. യൂണിഫോമിലാണ് ഇയാള്‍. സംഭവം വിവാദമായതോടെയാണ് ജഹാന്‍ഗീറിന് എതിരേ ഉടനടി നടപടി എടുത്തത്. പൊലീസ് കോണ്‍സ്റ്റബിളിന്റെ പ്രവര്‍ത്തികണ്ട് സഹയാത്രികരില്‍ ആരോ ആണ് വീഡിയോ പകര്‍ത്തിയത് പൊലീസുകാരനെതിരേ പരാതി കൊടുക്കണമെന്നും അയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പിടിച്ചുകൊടുക്കണമെന്നും ദേഷ്യത്തോടെ പറയുന്നതും വീഡിയോയിലുണ്ട്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പൊലീസുകാരനെ സഹയാത്രകര്‍ തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു. 

സംഭവത്തില്‍ പരാതി ഒന്നും ലഭിച്ചിട്ടില്ലെന്നാണ് റയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നത്. എന്നാല്‍ വീഡിയോയുടെ അടിസ്ഥാനത്തില്‍ ശക്തമായ നടപടിയെടുക്കുമെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാന്‍ റയില്‍ വേ നടപടികള്‍ ശക്തമാക്കുമ്പോഴാണ് റെയില്‍വേ സുരക്ഷാ ചുമതലുള്ള പൊലീസുകാരനില്‍ നിന്നു തന്നെ ഇത്തരത്തില്‍ നടപടിയുണ്ടാകുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com