നന്ദി ചെലമേശ്വര്‍, ആ  നിലപാടുകള്‍ക്ക്; സുപ്രിംകോടതിയില്‍  പോര്‍മുഖം തുറന്ന ജസ്റ്റിസ് ചെലമേശ്വറിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

നീതിക്കായി നടത്തിയ പോരാട്ടങ്ങള്‍ക്ക് ഇന്ത്യന്‍ ജനത നിങ്ങളോട് കടപ്പെട്ടിരിക്കും എന്നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് ജെ ചെലമേശ്വറിനെത്തിയ ആശംസകളിലൊന്ന്.
നന്ദി ചെലമേശ്വര്‍, ആ  നിലപാടുകള്‍ക്ക്; സുപ്രിംകോടതിയില്‍  പോര്‍മുഖം തുറന്ന ജസ്റ്റിസ് ചെലമേശ്വറിന് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

ന്യൂഡല്‍ഹി: നീതിക്കായി നടത്തിയ പോരാട്ടങ്ങള്‍ക്ക് ഇന്ത്യന്‍ ജനത നിങ്ങളോട് കടപ്പെട്ടിരിക്കും എന്നാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്നും വിരമിക്കുന്ന ജസ്റ്റിസ് ജെ ചെലമേശ്വറിനെത്തിയ ആശംസകളിലൊന്ന്. എല്ലാ വിധിന്യായങ്ങള്‍ക്കുമപ്പുറം ജസ്റ്റിസ് ചെലമേശ്വര്‍ അങ്ങേയറ്റം മനുഷ്യത്വമുള്ളയാളും എല്ലാ പരാതിക്കാരെയും ക്ഷമയോടെ കേട്ടിരുന്നുവെന്നും മാധ്യമപ്രവര്‍ത്തകനായ ജെ ഗോപീകൃഷ്ണന്‍ ട്വീറ്റ് ചെയ്തു.  ഈ കെട്ട കാലത്തും അങ്ങേയറ്റം മാതൃകയോടെ ജീവിച്ചു കാണിച്ചതിന് നന്ദിയെന്നാണ് ട്വീറ്റ് സന്ദേശങ്ങളില്‍ മറ്റൊന്ന്. 


ഐടി ആക്ടുമായി ബന്ധപ്പെട്ടും അല്ലാതെയും സുപ്രധാനവും നിര്‍ണായകവുമായ പല വിധിന്യായങ്ങളും ചെലമേശ്വറിന്റേതായി ഉണ്ടെങ്കിലും ജസ്റ്റിസ് ജസ്തി ചെലമേശ്വറെന്ന ന്യായാധിപന്റെ പേര് കേള്‍ക്കുമ്പോള്‍ ജനുവരി പന്ത്രണ്ടിന് ഡല്‍ഹിയില്‍ നടന്ന ജഡ്ജിമാരുടെ വാര്‍ത്താസമ്മേളനമായിരിക്കും ഓര്‍മ്മയിലാദ്യം എത്തുന്നത് എന്നതില്‍ തര്‍ക്കമില്ല. ജനാധിപത്യം അപകടത്തിലാണ് സുപ്രിംകോടതിയുടെ പ്രവര്‍ത്തനത്തില്‍ പാകപ്പിഴകളുണ്ട് എന്ന ചെലമേശ്വറിന്റെയും മുതിര്‍ന്ന മൂന്ന് ജഡ്ജിമാരുടെയും വാര്‍ത്താ സമ്മേളനം വലിയ കോളിളക്കമാണ് രാജ്യത്ത് സൃഷ്ടിച്ചത്. 


ചീഫ് ജസ്റ്റിസിനെതിരെ രംഗത്തു വന്നതിനെ പലരും വിമര്‍ശിച്ചുവെങ്കിലും വാര്‍ത്താ സമ്മേളനം ജനങ്ങള്‍ക്കിടയില്‍ ചെലമേശ്വറിന് സൃഷ്ടിച്ച പിന്തുണ ചെറുതല്ല. സാധാരണക്കാരന് നീതിന്യായ വ്യവസ്ഥകളില്‍ പ്രതീക്ഷ നിലനിര്‍ത്തിയതിന് നന്ദിയുണ്ടെന്നും ആളുകള്‍ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.സത്യസന്ധനായ ന്യായാധിപനെന്ന പേര് കേട്ട ചെലമേശ്വര്‍ സുപ്രിംകോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരില്‍ രണ്ടാമനായിരുന്നു. 
ചീഫ് ജസ്റ്റിസിനെതിരെ ആക്ഷേപം ഉയര്‍ന്ന മെഡിക്കല്‍ കോഴ കേസ് ജസ്റ്റിസ് ചെലമേശ്വര്‍ പരിഗണിക്കുകയും വിധി പുറപ്പെടുവിക്കുകയും ചെയ്തിരുന്നുവെങ്കിലും ചീഫ് ജസ്റ്റിസ് ആ വിധി പിന്നീട് റദ്ദാക്കിയിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com