മനുഷ്യക്കടത്തിനെതിരേ തെരുവുനാടകം കളിച്ച അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു; സംഭവം ജാര്‍ഖണ്ഡില്‍

അക്രമികള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സംഭവം പുറത്തു പറഞ്ഞാല്‍ ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
മനുഷ്യക്കടത്തിനെതിരേ തെരുവുനാടകം കളിച്ച അഞ്ച് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു; സംഭവം ജാര്‍ഖണ്ഡില്‍

പാട്‌ന; ജാര്‍ഖണ്ഡിലെ ആദിവാസി മേഖലയില്‍ മനുഷ്യക്കടത്തിനെതിരേ തെരുവുനാടകം കളിച്ചുകൊണ്ടിരുന്ന അഞ്ചു സ്ത്രീകളെ തട്ടിക്കൊണ്ടുപോയി തോക്കുചൂണ്ടി കൂട്ടബലാത്സംഗം ചെയ്തു. അവരുടെ കൂടെയുണ്ടായിരുന്നു പുരുഷന്മാരെ മര്‍ദ്ദിച്ച് അവശരാക്കിയ ശേഷമാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയത്. നോണ്‍ പ്രോഫിറ്റ് സംഘടനയിലെ അംഗങ്ങളായിരുന്നു ഇവര്‍. ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് 11 അംഗ സംഘം ഖുണ്ടി ജില്ലയിലെത്തിയത്. 

കോചങ് ബ്ലോക്കിലെ ആര്‍സി മിഷന്‍ സ്‌കൂളിനു സമീപം തെരുവുനാടകം കളിക്കുകയായിരുന്ന ഇവരെ ആയുധധാരികള്‍ ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സ്ത്രീകളെ ബലംപ്രയോഗിച്ച് കാറിനുള്ളില്‍ കയറ്റി ജനവാസമില്ലാത്ത സ്ഥലത്തെത്തിച്ച് ബലാല്‍സംഗം ചെയ്യുകയായിരുന്നു. മൂന്ന് മണിക്കൂറിന് ശേഷം ഇവരെ കാട്ടില്‍ ഇറക്കിവിട്ടു. തട്ടിക്കൊണ്ടുപോയ അഞ്ചു പേരില്‍ നാലുപേരും അവിവാഹിതരാണ്. സംഘത്തിലുണ്ടായിരുന്ന രണ്ട് കന്യാസ്ത്രീകളെ ഉപദ്രവിക്കാതെ നേരത്തെ വിട്ടയച്ചിരുന്നു.

അക്രമികള്‍ ബലാത്സംഗ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും സംഭവം പുറത്തു പറഞ്ഞാല്‍ ആ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതിനാല്‍ സംഭവത്തെക്കുറിച്ച് സ്ത്രീകള്‍ അധികൃതരെ അറിയിച്ചിരുന്നില്ല. കുറ്റവാളികളെ കണ്ടെത്താനായി മൂന്ന് അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ചിലരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പൊലീസ്‌ വ്യക്തമാക്കി. 

പ്രതികള്‍ ജാര്‍ഖണ്ഡിലെ പതല്‍ഗഡി സമ്പ്രദായത്തില്‍ വിശ്വസിക്കുന്നവരാണെന്നാണ് പൊലീസിന്റെ നിഗമനം. കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ നിരാകരിക്കുന്ന ഈ കൂട്ടം തങ്ങളുടെ ഗ്രാമസഭയാണ് പരമാധികാരം എന്നു വിശ്വസിക്കുന്നവരാണ്. ഇവര്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഗ്രാമത്തിലേക്ക് പ്രവേശിപ്പിക്കാറില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com