സെൽഫി പകർത്തുന്നതിനിടെ വീട്ടമ്മ കൊക്കയിൽ വീണു മരിച്ചു

പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മതേരാനിൽ വച്ച് സെൽഫി എടുക്കുന്നതിനിടെ 500 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു
സെൽഫി പകർത്തുന്നതിനിടെ വീട്ടമ്മ കൊക്കയിൽ വീണു മരിച്ചു

മുംബൈ: സെൽഫി പകർത്തുന്നതിനിടെ വീട്ടമ്മ കൊക്കയിൽ വീണു മരിച്ചു. ഡൽഹി സ്വദേശി സരിതാ രമേശ് ചൗഹാനാണ് അപകടത്തിൽപ്പെട്ടത്.പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ മതേരാനിൽ വച്ച് സെൽഫി എടുക്കുന്നതിനിടെ 500 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടായിരുന്നു
സംഭവം.

ഭർത്താവിനും മക്കൾക്കുമൊപ്പം മതേരാനിലെ ലൂസിയ പോയിന്റിൽ എത്തിയപ്പോഴായിരുന്നു അപകടം. ഉടനെ സംഭവ സ്ഥലത്തെത്തിയ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ സരിതയെ കൊക്കയിൽ നിന്ന് എടുത്തു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com