ബീഫ് വിറ്റു: ഉത്തര്‍പ്രദേശില്‍ കശാപ്പുകാരനെ പൊലീസ് തന്നെ തല്ലിക്കൊന്നു

 ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ക്രൂരമായി മര്‍ദിച്ച ഇറച്ചിവില്‍പ്പനക്കാരന്‍ മരിച്ചു
ബീഫ് വിറ്റു: ഉത്തര്‍പ്രദേശില്‍ കശാപ്പുകാരനെ പൊലീസ് തന്നെ തല്ലിക്കൊന്നു

ലക്‌നൗ:  ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശ് പൊലീസ് ക്രൂരമായി മര്‍ദിച്ച ഇറച്ചിവില്‍പ്പനക്കാരന്‍ മരിച്ചു. സലീം ഖുറേഷിയാണ് ഡല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്.

കഴിഞ്ഞദിവസമാണ് ഗോഹത്യ നടത്തിയെന്ന് ആരോപിച്ച് രണ്ടു പൊലീസ് കോണ്‍സ്റ്റബിളുമാര്‍ ചേര്‍ന്ന് സലീം ഖുറേഷിയെ വീട്ടില്‍ നിന്നും പിടിച്ചിറക്കി കൊണ്ടുപോയത്. തുടര്‍ന്ന് സ്വകാര്യ കല്യാണ ഹാളില്‍ കൊണ്ടുപോയി തന്റെ ഭര്‍ത്താവിനെ പൊലീസുകാര്‍ ക്രൂരമായി മര്‍ദിച്ചതായി സലീമിന്റെ ഭാര്യയുടെ പരാതിയില്‍ പറയുന്നു.

ബറേലിയില്‍ ഇറച്ചിവില്‍പ്പന നടത്തിയിരുന്ന സലീമിനെ പൊലീസ് വിളിപ്പിക്കുകയായിരുന്നു. കോര്‍പ്പറേഷനിലെ മെമ്പറുടെ ഭര്‍ത്താവാണ് ഗോഹത്യ നടത്തിയതായുളള സൂചന പൊലീസിനെ അറിയിച്ചതെന്ന് സലീമിന്റെ ഭാര്യ ആരോപിച്ചു.

പ്രദേശത്തെ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച സലീമിനെ വിദഗ്ധ ചികിത്സയ്ക്കായി എയിംസിലേക്ക് മാറ്റുകയായിരുന്നു. മര്‍ദനത്തില്‍ കടയുടമ മരിച്ച സംഭവത്തില്‍ പ്രദേശത്ത് പൊലീസിനെതിരെ ജനരോഷം അണപൊട്ടുകയാണ്. സംഭവം വിവാദമായതോടെ കുറ്റാരോപിതരായ രണ്ടു പൊലീസ് കോണ്‍സ്റ്റബിളുമാരെ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ ഇവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണവും ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com