ജ്യേഷ്ഠന് വൃക്ക നല്‍കാനായി അനിയന്‍ ആത്മഹത്യ ചെയ്തു: പക്ഷേ മൃതദേഹം കണ്ടെത്തിയത് അഴുകിയതിന് ശേഷം

ഇയാളുടെ 24കാരനായ മുതിര്‍ന്ന സഹോദരന്‍ രണ്ട് വൃക്കകളും തകരാറിലായി ഏറെ നാളായി ഡയാലിസിസിന് വിധേയനായി വരികയായിരുന്നു.
ജ്യേഷ്ഠന് വൃക്ക നല്‍കാനായി അനിയന്‍ ആത്മഹത്യ ചെയ്തു: പക്ഷേ മൃതദേഹം കണ്ടെത്തിയത് അഴുകിയതിന് ശേഷം

വഡോദര: ജ്യേഷ്ഠന് വൃക്ക നല്‍കാന്‍ അനിയന്‍ ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. 19കാരനായ നൈതിക് കുമാര്‍ തണ്ഡല്‍ എന്ന യുവാവാണ് സ്വന്തം സഹോദരന് വേണ്ടി ജീവന്‍ ബലികഴിച്ചത്. ഇയാളുടെ 24കാരനായ മുതിര്‍ന്ന സഹോദരന്‍ രണ്ട് വൃക്കകളും തകരാറിലായി ഏറെ നാളായി ഡയാലിസിസിന് വിധേയനായി വരികയായിരുന്നു.

പക്ഷേ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നൈതികിന്റെ ജീവത്യാഗം വെറുതെയായി. ശനിയാഴ്ച കണ്ടെത്തിയ മൃതദേഹം അഴുകിയ അവസ്ഥയിലായിരുന്നു. വല്‍സാദ് സ്വദേശിയായ നൈതിക് ബാബ്‌റിയ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് ടെക്‌നോളജിയിലെ രണ്ടാം വര്‍ഷ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി കൂടിയായിരുന്നു.

സഹപാഠികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കതക് തകര്‍ത്ത് നോക്കിയപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കാണുന്നത്. ഇതിനൊപ്പം ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വൃക്കകള്‍ ജ്യേഷ്ഠന് നല്‍കുന്നതോടൊപ്പം മറ്റ് അവയവങ്ങള്‍ അര്‍ഹരായവര്‍ക്ക് നല്‍കണമെന്നും കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ മരിച്ച് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് മൃതദേഹം കണ്ടെത്തിയെന്നതിനാല്‍ ശ്രമം വിഫലമായി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com