പ്രേതപ്പേടി മാറ്റാന്‍ രാത്രി ശ്മശാനത്തില്‍ ഉറങ്ങി എംഎല്‍എ; സംഭവം ആത്മാക്കള്‍ ഉപദ്രവിച്ചേക്കുമെന്ന പേടിയില്‍ തൊഴിലാളികള്‍ വിട്ടുനിന്നതോടെ

ശരിയായി സംസ്‌കാരം നടക്കാത്തതിനെ തുടര്‍ന്ന് ആത്മാക്കള്‍ തങ്ങളെ ഉപദ്രവിച്ചേക്കുമെന്ന പേടിയിലാണ് തൊഴിലാളികള്‍ ശ്മശാനത്തില്‍ പണിക്ക് എത്താതിരുന്നത്
പ്രേതപ്പേടി മാറ്റാന്‍ രാത്രി ശ്മശാനത്തില്‍ ഉറങ്ങി എംഎല്‍എ; സംഭവം ആത്മാക്കള്‍ ഉപദ്രവിച്ചേക്കുമെന്ന പേടിയില്‍ തൊഴിലാളികള്‍ വിട്ടുനിന്നതോടെ

ഹൈദരാബാദ്: പ്രേതം ഉണ്ടെന്ന പേടിയില്‍ ശ്മശാനത്തിന്റെ അറ്റകുറ്റപ്പണി ഏറ്റെടുക്കാന്‍ തൊഴിലാളികള്‍ വിസമ്മതിച്ചതോടെ വേറിട്ട പ്രതിഷേധവുമായി എംഎല്‍എ. പ്രതബാധ സംശയിക്കുന്ന ശ്മശാനത്തില്‍ അന്തിയുറങ്ങിയായിരുന്നു തെലുങ്ക് ദേശം പാര്‍ട്ടി എംഎല്‍എ നിര്‍മ്മന രാമയുടെ പ്രതിഷേധം. 

ആന്ധ്രയിലെ വെസ്‌റഅറ് ഗോദാവരി ജില്ലയിലെ പലാകോലെയിലായിരുന്നു സംഭവം. വെള്ളിയാഴ്ച വൈകുന്നേരും ശ്മശാനത്തിലെത്തിയ എംഎല്‍എ ഇവിടെ ഇരുന്ന് അത്താഴം കഴിച്ചു. ശേഷം ഒരു പുതപ്പും പുതച്ച് ഇനിടെ കിടന്ന് ഉറങ്ങി. 

രണ്ട് മൂന്ന് ദിവസം കൂടി ശ്മശാനത്തില്‍ തന്നെ ഉറങ്ങാനാണ് എംഎല്‍എയുടെ പരിപാടി. തൊഴിലാളികള്‍ക്ക് ഇതിലൂടെ ധൈര്യം കൊടുക്കാന്‍ സാധിക്കുമെന്ന് അദ്ദേഹം പറയുന്നു. ശ്മശാനത്തില്‍ എല്ലാ ദിവസവും മൃതദേഹം സംസ്‌കരിക്കാന്‍ എത്തും. പകുതി വെന്ത മൃതദേഹാവശിഷ്ടങ്ങള്‍ പലതും കുഴിച്ചിടുകയാണ് പതിവ്. ശരിയായി സംസ്‌കാരം നടക്കാത്തതിനെ തുടര്‍ന്ന് ആത്മാക്കള്‍ തങ്ങളെ ഉപദ്രവിച്ചേക്കുമെന്ന പേടിയിലാണ് തൊഴിലാളികള്‍ ശ്മശാനത്തില്‍ പണിക്ക് എത്താതിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com