തന്നെ തടയുന്നവരെ കാത്തിരിക്കുന്നത് ജയില്‍വാസവും പിഴയും: മുന്നറിയിപ്പുമായി ഗവര്‍ണര്‍ 

തമിഴ്‌നാട്ടില്‍ ഡിഎംകെ ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികളും ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പുതിയ തലത്തിലേയ്ക്ക്
തന്നെ തടയുന്നവരെ കാത്തിരിക്കുന്നത് ജയില്‍വാസവും പിഴയും: മുന്നറിയിപ്പുമായി ഗവര്‍ണര്‍ 

ചെന്നൈ: തമിഴ്‌നാട്ടില്‍ ഡിഎംകെ ഉള്‍പ്പെടെയുളള പ്രതിപക്ഷ പാര്‍ട്ടികളും ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിതും തമ്മില്‍ ഉടലെടുത്ത തര്‍ക്കം പുതിയ തലത്തിലേയ്ക്ക്. തന്നെ തടയുന്നവരെ കാത്തിരിക്കുന്നത് ജയില്‍ വാസവും പിഴയുമാണെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വാരി ലാല്‍ പുരോഹിത് മുന്നറിയിപ്പ് നല്‍കി. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ പ്രവര്‍ത്തനം നേരിട്ടെത്തി വിലയിരുത്തുന്ന ഗവര്‍ണറുടെ യാത്രകള്‍ പ്രതിപക്ഷ പാര്‍ട്ടിയായ ഡി.എം.കെ തടഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് രാജ്ഭവന്‍ ഇത് സംബന്ധിച്ച് പ്രസ്താവന ഇറക്കിയത്.


ഭരണഘടനയില്‍ അധിഷ്ഠിതമായ അധികാരം ഗവര്‍ണറില്‍ നിക്ഷിപ്തമാണ്. ഭാവിയിലും തന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകും. ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 124 പ്രകാരം ഗവര്‍ണര്‍ക്ക് ഇതിനുള്ള പൂര്‍ണ പരിരക്ഷ നിയമം നല്‍കുന്നുണ്ട്. തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വിഘാതം സൃഷ്ടിക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം വരെ തടവും പിഴയുമാകും ലഭിക്കുകയെന്ന് ഗവര്‍ണര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച നാമക്കലില്‍ വച്ച് എം.കെ.സ്റ്റാലിന്റെ നേതൃത്വത്തില്‍ ഡി.എം.കെ പ്രവര്‍ത്തകര്‍ ഗവര്‍ണറുടെ വാഹനം തടയുകയും കറുത്ത കൊടി കാണിക്കുകയും ചെയ്തത്. എന്നാല്‍ രാജ്ഭവന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രത്യാരോപണവുമായി സ്റ്റാലിന്‍ രംഗത്തെത്തി. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ജയിലിലടയ്ക്കുമെന്ന ഭീഷണിയെ അപലപിക്കുന്നുവെന്നും സ്റ്റാലിന്‍ വ്യക്തമാക്കി.സമാന്തര ഭരണം നടത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കാന്‍ ഇനിയും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com