ബനാറസിന് ആകാമെങ്കില്‍ അലിഗഡിനും ജാമിയയ്ക്കും എന്തുകൊണ്ട് ആയിക്കൂടാ?; ദലിത് സംവരണ പ്രശ്‌നത്തില്‍ യോഗി 

അലിഗഡ്, ജാമിയ മില്ലിയ സര്‍വകലാശാലകളില്‍ ദലിത് സംവരണം ഏര്‍പ്പെടുത്താന്‍ സമുദായ സംഘടന പ്രവര്‍ത്തകര്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ബനാറസിന് ആകാമെങ്കില്‍ അലിഗഡിനും ജാമിയയ്ക്കും എന്തുകൊണ്ട് ആയിക്കൂടാ?; ദലിത് സംവരണ പ്രശ്‌നത്തില്‍ യോഗി 

ന്യൂഡല്‍ഹി:  അലിഗഡ്, ജാമിയ മില്ലിയ സര്‍വകലാശാലകളില്‍ ദലിത് സംവരണം ഏര്‍പ്പെടുത്താന്‍ സമുദായ സംഘടന പ്രവര്‍ത്തകര്‍ സമ്മര്‍ദം ചെലുത്തണമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ ദലിത് വിഭാഗങ്ങള്‍ക്ക് സംവരണമാകാമെങ്കില്‍ എന്തുകൊണ്ട് അലിഗഡിലും ആയിക്കൂടായെന്ന് യോഗി ചോദിച്ചു.

ദലിതര്‍ക്കെതിരെയുളള വിവേചനം ചോദ്യം ചെയ്യണം. ഇതൊടൊപ്പം അലിഗഡ്,ജാമിയ മില്ലിയ സര്‍വകലാശാലകളില്‍ ദലിത് സംവരണം ഏര്‍പ്പെടുത്തണമെന്ന ആവശ്യവും മുഖ്യവിഷയമായി ഉന്നയിക്കണമെന്ന് യോഗി ആവശ്യപ്പെട്ടു.

അലിഗഡ്, ജാമിയ മില്ലിയ  സര്‍വകലാശാലകളിലെ ദലിത് സംവരണം തര്‍ക്ക വിഷയമായി നിലനില്‍ക്കുകയാണ്. ബിജെപിയാണ് സംവരണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് മുന്‍നിരയില്‍ നില്‍ക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ രണ്ടു സര്‍വകലാശാലകളിലും സംവരണ സീറ്റുകള്‍ അനുവദിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ ചട്ടമനുസരിച്ച് സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിര്‍ബന്ധമായി സംവരണം ഏര്‍പ്പെടുത്തണമെന്ന് വ്യവസ്ഥയുളളതായി ബിജെപി ചൂണ്ടിക്കാണിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com