മുട്ടൊപ്പം മുങ്ങി മുംബൈ; കനത്ത മഴയില്‍ ട്രെയിനുകള്‍ വൈകിയോടുന്നു, റോഡ് ഗതാഗതം സ്തംഭിച്ചു

രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈയില്‍ ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു.അടുത്ത പന്ത്രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
മുട്ടൊപ്പം മുങ്ങി മുംബൈ; കനത്ത മഴയില്‍ ട്രെയിനുകള്‍ വൈകിയോടുന്നു, റോഡ് ഗതാഗതം സ്തംഭിച്ചു

താനെ: രണ്ട് ദിവസമായി തുടരുന്ന കനത്ത മഴയില്‍ മുംബൈയില്‍ ഗതാഗത സംവിധാനങ്ങള്‍ തടസ്സപ്പെട്ടു.അടുത്ത പന്ത്രണ്ട് മണിക്കൂര്‍ കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വെള്ളക്കെട്ടുകള്‍ രൂപപ്പെട്ടതോടെ സബ് വേ കളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. ബാന്ദ്രയിലും സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലും ഉള്‍പ്പടെ ട്രെയിനുകള്‍ വൈകിയോടുന്നുവെന്ന് റെയില്‍വേ അറിയിച്ചു. 


പരമാവധി യാത്രകള്‍ ഒഴിവാക്കാനും താഴ്ന്ന സ്ഥലങ്ങളില്‍ നിന്നും സുരക്ഷിത മേഖലകളിലേക്ക് മാറണമെന്നും ജനങ്ങളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. കിഴക്കന്‍ ചെമ്പൂരില്‍ വീടുകളും വാഹനങ്ങളും വെള്ളത്തിനടിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്. മഴയും കാറ്റും തുടരുന്നതിനാല്‍ ഫ്‌ളൈറ്റുകളും സമയം മാറ്റിയിട്ടുണ്ട്. ജെറ്റ് എയര്‍വേസിന്റെ മുംബൈ-ലണ്ടന്‍ വിമാനം അഹമ്മദാബാദ് നേരത്തെ വഴി തിരിച്ചുവിട്ടിരുന്നു.


ഒരു ദിവസം കൊണ്ട് 195 സെന്റീമീറ്റര്‍ മഴയാണ് മുംബൈയില്‍ ലഭിച്ചത്. റെയില്‍വേ ട്രാക്കുകളിലും ജുഹു കോളനിയിലും വെള്ളം കയറി.രത്‌നഗിരി, സിന്ധുദുര്‍ഗ്, റായ്ഡ് , പാല്‍ഗഡ് എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com