യോഗി ആദിത്യനാഥിനെ വേദിയിലിരുത്തി ഹിന്ദുസന്യാസിയുടെ പ്രഖ്യാപനം; 2019ല്‍ രാമക്ഷേത്രം നിര്‍മ്മിക്കും: രാംവിലാസ് വേദാന്തി

യോഗി ആദിത്യനാഥിനെ വേദിയിലിരുത്തി ഹിന്ദുസന്യാസിയുടെ പ്രഖ്യാപനം; 2019ല്‍ രാമക്ഷേത്രം നിര്‍മ്മിക്കും: രാംവിലാസ് വേദാന്തി

രാമക്ഷേത്രമെന്നത് എല്ലാ ഹിന്ദുക്കളുടെയും വികാരമാണ്. ഏത് കോടതിയെതിര്‍ത്താലും രാമക്ഷേത്രം പണിയും.

ലഖ്‌നോ: 2019ല്‍ രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന് ഹിന്ദുമതനേതാവിന്റെ പ്രഖ്യാപനം. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സാക്ഷിയാക്കിയായിരുന്നു ഹിന്ദു സന്യാസി രാംവിലാസ് വേദാന്തിയുടെ പ്രഖ്യാപനം. പാര്‍ലമെന്റ് തെരഞ്ഞടുപ്പിന് മുന്‍പായി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിക്കുമെന്നും ബിജെപി മുന്‍ എംപിയായ അദ്ദേഹം കൂട്ടിച്ചേര്‍ത്തു

രാമക്ഷേത്രമെന്നത് എല്ലാ ഹിന്ദുക്കളുടെയും വികാരമാണ്. ഏത് കോടതിയെതിര്‍ത്താലും രാമക്ഷേത്രം പണിയും. 2019ല്‍ ക്ഷേ്ത്രനിര്‍മ്മാണം ആരംഭിക്കാനാണ് പരിപാടിയെന്നും അദ്ദേഹം വ്യക്തമാക്കി. മഹന്ത് നൃത്യഗോപാല്‍ ദാസിന്റെ ജന്മദിനാഘോഷ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാബറി മസ്ജിദ് തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ വേദാന്തിയുള്‍പ്പെടെ 13 പേരെ കുറ്റക്കാരായി കണ്ടെത്തിയിരുന്നു.ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ബി.ജെ.പി നേതാക്കളായ എല്‍. കെ അദ്വാനി, മുരളിമനോഹര്‍ ജോഷി, ഉമാ ഭാരതി തുടങ്ങിയവര്‍ വിചാരണ നേരിടണമെന്ന സുപ്രിം കോടതി വിധി വന്നപ്പോള്‍ ബാബറിമസ്ജിദ് തകര്‍ക്കാന്‍ കര്‍സേവകരോട് ആവശ്യപ്പെട്ടത് അദ്വാനിയല്ല താനാണെന്ന് പരസ്യമായ പ്രഖ്യാപനവും വേദാന്തി നടത്തിയിരുന്നു. 1992 ഡിസംബര്‍ 6നു ബാബറി മസ്ജിദിനു മുന്നില്‍ അണിനിരന്ന ആയിരക്കണക്കിനാളുകളെ മസ്ജിദ് തകര്‍ക്കാന്‍ പ്രേരിപ്പിച്ചത് അദ്വാനിയോ മറ്റ് ബി.ജെ.പി നേതാക്കളല്ല മറിച്ച് താനാണെന്നായിരുന്നു വിവാദ പരാമര്‍ശം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com