റോബര്‍ട്ട് വാദ്രയുമായി വ്യാപാരബന്ധമില്ല; ശ്രീനിവാസന്‍ കൃഷ്ണനെതിരായ ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ്

റോബര്‍ട്ട് വാദ്രയുമായി വ്യാപാരബന്ധമില്ല; ശ്രീനിവാസന്‍ കൃഷ്ണനെതിരായ ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ്

ദീര്‍ഘകാലമായി എഐസിസി  മാധ്യമവിഭാഗത്തില്‍ അടക്കം പ്രവര്‍ത്തിച്ചയാളാണ് - റോബര്‍ട്ട് വാദ്രയുമായി വ്യാപാരബന്ധമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രം സുര്‍ജവാല


ന്യൂഡല്‍ഹി: എഐസിസി സെക്രട്ടറി ശ്രീനിവാസന്‍ കൃഷ്ണനെതിരായ ആരോപണങ്ങള്‍ തള്ളി കോണ്‍ഗ്രസ്. ദീര്‍ഘകാലമായി എഐസിസി  മാധ്യമവിഭാഗത്തില്‍ അടക്കം പ്രവര്‍ത്തിച്ചയാളാണ് ശ്രീനിവാസന്‍ കൃഷ്‌ണെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. റോബര്‍ട്ട് വാദ്രയുമായി 
വ്യാപാരബന്ധമുണ്ടെന്നത് മാധ്യമസൃഷ്ടി മാത്രമാത്രമാണെന്നും
 സുര്‍ജവാല പറഞ്ഞു

ആനന്ദ് കൃഷ്ണനെതിരായ വിഎം സുധീരന്റെ ഫെയ്‌സ് ബുക്ക്് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സുര്‍ജെവാല പറഞ്ഞു. ആനന്ദ് കൃഷ്ണനെ എഐസിസി സെക്രട്ടറിയായി നിയമിച്ചതിനെതിരെ കോണ്‍ഗ്രസില്‍ ചിലര്‍ പരസ്യമായി പ്രതികരിച്ചിരുന്നു. ആര്‍ക്കും അറിയാത്ത ആളാണ്  ശ്രീനിവാസന്‍ എന്നായിരുന്നു പരസ്യപ്രതികരണം. കോണ്‍ഗ്രസ് പ്രവര്‍ത്തനരംഗത്തു മതിയായ പശ്ചാത്തലം ഇല്ലാത്ത  ഒരാള്‍ എങ്ങനെ ഇതുപോലൊരു സുപ്രധാന സ്ഥാനത്ത് വന്നുപെട്ടു. ഇത്തരം പിന്‍വാതില്‍ നിയമനങ്ങള്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുമെന്നും നിയമനം തെറ്റായ സന്ദേശം നല്‍കുമെന്നും സുധീരന്‍ പറഞ്ഞു. 

അതേസമയം ഹൈക്കമാന്റിന്റെ  തീരുമാനത്തെ അനുകൂലിച്ച് കെ മുരളീധരന്‍ രംഗത്തെത്തി. ശ്രീനിവാസന്‍ കൃഷ്ണനെ എഐസിസി സെക്രട്ടറിയായി നിയമിച്ചതില്‍ അപാകതയില്ലെന്ന് കെ മുരളീധരന്‍. മുമ്പും പാര്‍ട്ടിയില്‍ ഇതുപോലെ നിയമനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ശ്രീനിവാസന്റെ നിയമനം പാര്‍ട്ടിക്ക് മുതല്‍കൂട്ടാകുമെന്ന് കെ മുരളധീരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com