വാജ്‌പേയിയെ കാണാന്‍ അപ്രതീക്ഷിതമായി മോദിയെത്തി; സന്ദര്‍ശനം ഞായറാഴ്ച രാത്രി

ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ.ബി വാജ്‌പേയിയെ രാത്രി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
വാജ്‌പേയിയെ കാണാന്‍ അപ്രതീക്ഷിതമായി മോദിയെത്തി; സന്ദര്‍ശനം ഞായറാഴ്ച രാത്രി

ന്യൂഡല്‍ഹി: ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എ.ബി വാജ്‌പേയിയെ രാത്രി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച രാത്രി ഒന്‍പതോടെ എഐഐഎംഎസില്‍ എത്തിയായിരുന്നു മോദി ആരോഗ്യ വിവരങ്ങള്‍ തിരക്കിയത്. അപ്രതീക്ഷിതമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. 20 മിനുറ്റോളം ആശുപത്രിയില്‍ ചെലവിട്ട ശേഷം മോദി മടങ്ങി.

അതേസമയം വാജ്‌പേയിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ചു പുതിയ വിവരങ്ങളൊന്നും എഐഐഎംഎസ് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കാര്‍ഡിയോ-തൊറാസിക് സെന്ററിലെ ഐസിയുവിലാണ് ഇപ്പോഴും അദ്ദേഹമുള്ളത്. ആരോഗ്യനില തൃപ്തികരമാണെന്ന് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി അറിയിച്ചിരുന്നു. 93 വയസ്സുള്ള വാജ്‌പേയിയെ ജൂണ്‍ 11നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com