സ്‌കൂള്‍ മൂത്രപ്പുരയില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പലും നാല് അധ്യാപകരും പോലീസ് നിരീക്ഷണത്തിലാണ്- ചില അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതായി സ്‌കൂളിലെ ഹോക്കി ടീം പരിശീലകന്‍ കൂടിയായ കുട്ടിയുടെ പിതാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്
സ്‌കൂള്‍ മൂത്രപ്പുരയില്‍ ഒന്‍പതാംക്ലാസ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍


ബംഗളൂരു:കര്‍ണാടകയില്‍ സ്‌കൂളിലെ മൂത്രപ്പുരയില്‍  വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി.കുടകിലെ പ്രമുഖ സൈനിക സ്‌കൂളിന്റെ ടോയ്‌ലറ്റിലാണ് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ മരിച്ച നിലയില്‍ കണ്ടത്. പോലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.  

സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പലും നാല് അധ്യാപകരും പോലീസ് നിരീക്ഷണത്തിലാണ്. കുട്ടിയെ  ബോധരഹിതനായി കണ്ടതിനെ തുടര്‍ന്ന്  ആശുപത്രിയിലെത്തിക്കുകയായിരുന്നു എന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം. 

കുറച്ചു ദിവസം മുന്‍പ് മകനെ സ്‌കൂളിലെ ചില അധ്യാപകര്‍ മാനസികമായി പീഡിപ്പിച്ചതായി സ്‌കൂളിലെ ഹോക്കി ടീം പരിശീലകന്‍ കൂടിയായ കുട്ടിയുടെ പിതാവ് പോലീസിനെ അറിയിച്ചിട്ടുണ്ട്.ആശുപത്രിയിലെത്തുന്നതിനു മുന്‍പേ കുട്ടി മരിച്ചിരുന്നു എന്നാണ് ആശുപത്രി വൃത്തങ്ങള്‍ പറയുന്നത്.  

ഗുജറാത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയെ  കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടത്തിയതിന്റെ തൊട്ടടുത്ത ദിവസമാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. അതേസമയം അച്ചടക്കമില്ലായ്മയ്ക്ക് സ്‌കൂളിലെ ഒരധ്യാപകന്‍ കുട്ടിക്ക് കൗണ്‍സിലിങ് നല്‍കുക മാത്രമാണ് ചെയ്തതെന്നാണ് സ്‌കൂള്‍ അധികൃതരുടെ വിശദീകരണം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com