ആദിവാസികള്‍ക്കു നടുവില്‍ ചുവടുകള്‍ വച്ച് മുഖ്യമന്ത്രി; നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

ആദിവാസികള്‍ക്കു നടുവില്‍ ചുവടുകള്‍ വച്ച് മുഖ്യമന്ത്രി; നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്
ആദിവാസികള്‍ക്കു നടുവില്‍ ചുവടുകള്‍ വച്ച് മുഖ്യമന്ത്രി; നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്

റാഞ്ചി: ഗോത്രവിഭാഗക്കാര്‍ക്കൊപ്പം ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുടെ നൃത്തം സോഷ്യല്‍ മീഡിയയില്‍ ഹിറ്റ്. റാഞ്ചിയില്‍ സമൂഹ വിവാഹ ചടങ്ങില്‍ പങ്കെടുത്തുകൊണ്ടാണ് മുഖ്യമന്ത്രി രഘുബര്‍ ദാസ് ഗോത്രവിഭാഗക്കാര്‍ക്കൊപ്പം നൃത്തം ചെയ്തത്.

കേന്ദ്രീയ ശരണ സമിതിയാണ് സമൂഹ വിവാഹം സംഘടിപ്പിച്ചത്. 351 ദമ്പതികള്‍ ചടങ്ങില്‍ വിവാഹിതരായി. ചടങ്ങ് ഉദ്ഘാടനത്തിനു പിന്നാലെ സംഘാടര്‍ക്കൊപ്പം മുഖ്യമന്ത്രിയും നൃത്തപ്രകടനം നടത്തുകയായിരുന്നു.

കഴിഞ്ഞ എഴുപതു വര്‍ഷമായി ആദിവാസികളുടെ പേരില്‍ രാഷ്ട്രീയക്കളി മാത്രമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് രഘുബര്‍ ദാസ് പറഞ്ഞു. തന്റെ സര്‍ക്കാര്‍ ആദിവാസി മേഖലകളില്‍ വികസനം കൊണ്ടുവരാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com