ഇന്ദിര ഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് ജയ്റ്റ്‌ലി; അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിക്കുകയായിരുന്നു ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റാന്‍

ഭരണഘടനയിലെ വ്യവസ്ഥ ദുരൂപയോഗം ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി
ഇന്ദിര ഗാന്ധിയെ ഹിറ്റ്‌ലറോട് ഉപമിച്ച് ജയ്റ്റ്‌ലി; അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിക്കുകയായിരുന്നു ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് മാറ്റാന്‍

ന്യൂഡല്‍ഹി: അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷിക ദിനത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ അഡോള്‍ഫ് ഹിറ്റ്‌ലറോട് താരതമ്യപ്പെടുത്തി കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. ഇന്ദിരാ ഗാന്ധിയേയും കോണ്‍ഗ്രസിനേയും രൂക്ഷമായി വിമര്‍ശിച്ചായിരുന്നു ജയ്റ്റ്‌ലിയുടെ വാക്കുകള്‍. 

ഹിറ്റ്‌ലറും ഇന്ദിരയും ഭരണഘടന ഒരിക്കലും റദ്ദാക്കിയിട്ടില്ല. ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് ഉപയോഗപ്പെടുത്താന്‍ അവര്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗപ്പെടുത്തുകയായിരുന്നു. ഭരണഘടനയിലെ വ്യവസ്ഥ ദുരൂപയോഗം ചെയ്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിര അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലക്കേര്‍പ്പെടുത്തി. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നേടാന്‍ പ്രതിപക്ഷത്തെ അംഗങ്ങളെ എല്ലാം ഹിറ്റ്‌ലര്‍ അറസ്റ്റ് ചെയ്തുവെന്നും ജയ്റ്റ്‌ലി പറഞ്ഞു. 

ജര്‍മനിയില്‍ ഒരേയൊരു നേതാവെ ഉള്ളു എന്ന അര്‍ഥത്തില്‍ ഒരു നാസി ഭരണാധികാരി ഹിറ്റ്‌ലറെ ഫ്യൂറര്‍ എന്ന് വിശേഷിപ്പിച്ചു. അതുപോലെ ഇന്ത്യ എന്നാല്‍ ഇന്ദിര, ഇന്ദിര എന്നാല്‍ ഇന്ത്യ എന്നാണ് കോണ്‍ഗ്രസ് അധ്യക്ഷ ദേവകാന്ത ബറുവ വിശേഷിപ്പിച്ചതെന്നും ജയ്റ്റ്‌ലി പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com