ബലിപെരുന്നാളിന് മുന്‍പ് മൃഗബലിക്കെതിരെ കേന്ദ്രം; മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

ജനങ്ങള്‍ക്ക് ഇതിനെ കുറിച്ച് വലിയ ധാരണയില്ല. അവര്‍ മൃഗബലിയെ മതവുമായി ബന്ധപ്പെടുത്തുകയാണ്
ബലിപെരുന്നാളിന് മുന്‍പ് മൃഗബലിക്കെതിരെ കേന്ദ്രം; മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി

ന്യൂഡല്‍ഹി: ബക്രീദിന് മുന്നോടിയായി മൃഗബലിക്കെതിരെ പ്രചാരണവുമായി കേന്ദ്ര സര്‍ക്കാര്‍. മൃഗങ്ങള്‍ക്കെതിരായ ക്രൂരതയുടെ ഗണത്തില്‍പ്പെടുത്തി മൃഗബലി പോലുള്ള സംഭവങ്ങള്‍ നിരീക്ഷിക്കാനും റിപ്പോര്‍ട്ട് ചെയ്യാനും പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള ആനിമല്‍ വെല്‍ഫയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. 

ബക്രീദിന് മൃഗങ്ങളെ അറക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിച്ച് മൃഗബലി നടത്തിയാല്‍ ശിക്ഷാര്‍ഹമായിരിക്കുമെന്ന് ബോര്‍ഡ് അധ്യക്ഷന്‍ എസ്.പി.ഗുപ്ത പറഞ്ഞു. ജനങ്ങള്‍ക്ക് ഇതിനെ കുറിച്ച് വലിയ ധാരണയില്ല. അവര്‍ മൃഗബലിയെ മതവുമായി ബന്ധപ്പെടുത്തുകയാണ്. ഇന്ത്യയില്‍ മൃഗങ്ങളെ അറക്കുന്നതിന് സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടില്ല. രജിസ്റ്റര്‍ ചെയ്ത കശാപ് ശാലയിലായിരിക്കണം അറവെന്നും ഗുപ്ത പറയുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com