രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ മോശമായ അവസ്ഥ, ബിജെപി ഇതിന് തിരിച്ചടി നേരിടുമെന്ന് കോണ്‍ഗ്രസ് 

43 വര്‍ഷങ്ങള്‍ക്ക് ശേഷം അടിയന്തരാവസ്ഥയെക്കാള്‍ മോശം അവസ്ഥയിലേക്ക് രാജ്യത്തെ ഭരണം കൂപ്പുകിത്തിയെന്നും ബിജെപി ഇതിന് തിരിച്ചടി നേരിടുമെന്നും കോണ്‍ഗ്രസ്
രാജ്യത്ത് അടിയന്തരാവസ്ഥയെക്കാള്‍ മോശമായ അവസ്ഥ, ബിജെപി ഇതിന് തിരിച്ചടി നേരിടുമെന്ന് കോണ്‍ഗ്രസ് 

ന്യൂഡെല്‍ഹി: 43 വര്‍ഷങ്ങള്‍ക്ക് ശേഷം അടിയന്തരാവസ്ഥയെക്കാള്‍ മോശം അവസ്ഥയിലേക്ക് രാജ്യത്തെ ഭരണം കൂപ്പുകിത്തിയെന്നും ബിജെപി ഇതിന് തിരിച്ചടി നേരിടുമെന്നും കോണ്‍ഗ്രസ്. അടിയന്തരാവസ്ഥ കോണ്‍ഗ്രസിന് നല്‍കിയ തിരിച്ചടി അമിത് ഷായും കൂട്ടരും ഓര്‍ക്കുന്നത് നല്ലതാണെന്നും ഭരണകുടങ്ങള്‍ക്ക് തെറ്റു സംഭവിച്ചാല്‍ തിരിച്ചടി ഉറപ്പാണെന്നും കോണ്‍ഗ്രസ് വക്താവ് കണ്‍ദീപ് സിംഗ് സുര്‍ജെവാല പറഞ്ഞു. 

്അടിയന്തരാവസ്ഥയെതുടര്‍ന്ന് അധികാരം നഷ്ടപ്പെട്ട കോണ്‍ഗ്രസ് ആ ജനവിധിയെ മാനിക്കുകയാണുണ്ടായത്. എന്നാല്‍ പിന്നാലെ വന്ന ജനതാ സര്‍ക്കാരിന്റെ ഭരണത്തില്‍ വീര്‍പ്പുമുട്ടിയ ജനം വിധി തിരുത്തിയെഴുതി. ഇത് കേന്ദ്രത്തിലിരിക്കുന്നവര്‍ ഓര്‍ക്കുന്നത് നന്നായിരിക്കുമെന്ന് സുര്‍ജെവാല പറഞ്ഞു. ഇതിന് സമാനമായ വിധിയെഴുത്താവും ബിജെപി ഭരണത്തിന് നേരിടേണ്ടിവരുകയെന്നും അദ്ദേഹം പറഞ്ഞു.

കഴിക്കുന്ന ഭക്ഷണത്തിന്റെയും ധരിക്കുന്ന വസ്ത്രത്തിന്റെയും പേരില്‍ ആളുകള്‍ കൊല്ലപ്പെടുന്ന അവസ്ഥ മുന്‍പൊരു ഭരണത്തിനു കീഴിലും ഉണ്ടായിട്ടില്ലെന്നു പറഞ്ഞ അദ്ദേഹം നിലവിലെ സര്‍ക്കാരിന്റേതുപോലെ ഒരു ദുര്‍ഭരണം രാജ്യത്ത് ഉണ്ടായിട്ടില്ലെന്നും കൂട്ടിച്ചേര്‍ത്തു. സാധാരണ ജനങ്ങള്‍ക്ക് കിട്ടേണ്ട പണം വന്‍കിടക്കാര്‍ക്ക് കൊള്ളയടിക്കാനുള്ള അവസരമാണ് മോദി സര്‍ക്കാര്‍ ഒരുക്കുന്നതെന്നും സുര്‍ജെവാല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com