'റോഡിന് വേണ്ടി മരം മുറിക്കുന്നത് മനസിലാക്കാം, വീടിന് വേണ്ടി മരം മുറിക്കുന്നത് എന്തിനാണ്'; ഡല്‍ഹിയില്‍ മരം മുറിക്കേണ്ടെന്ന് ഹൈക്കോടതി

ഏഴ് കോളനികളുടെ വികസനത്തിനും ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതിനുമാണ് പതിനായിരക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റുന്നത് 
'റോഡിന് വേണ്ടി മരം മുറിക്കുന്നത് മനസിലാക്കാം, വീടിന് വേണ്ടി മരം മുറിക്കുന്നത് എന്തിനാണ്'; ഡല്‍ഹിയില്‍ മരം മുറിക്കേണ്ടെന്ന് ഹൈക്കോടതി

ല്‍ഹിയില്‍ മരങ്ങള്‍ മുറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് ഹൈക്കോടതിയുടെ വിലക്ക്. സൗത്ത് ഡല്‍ഹിയിലെ ഏഴ് കോളനികളുടെ വികസനത്തിനായി 16,500 മരങ്ങള്‍ മുറിച്ചുമാറ്റാനുള്ള നീക്കമാണ് കോടതി തടഞ്ഞത്. റോഡുകള്‍ക്ക് വേണ്ടി മരങ്ങള്‍ മുറിക്കുന്നത് മനസിലാക്കാം എന്നാല്‍ വീടുകള്‍ക്കുവേണ്ടി ഇത്രയധികം മരങ്ങള്‍ മുറിക്കുന്നത് എന്തിനാണെന്ന് കേന്ദ്ര നിര്‍മാണ ബോര്‍ഡായ നാഷണല്‍ ബില്‍ഡിംഗ്‌സ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷനോട് ഹൈക്കോടതി ചോദിച്ചു. ജൂലൈ നാലു വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മലിനീകണം കൊണ്ടും മോശം കാലാവസ്ഥ കൊണ്ടും ഡല്‍ഹി ബുദ്ധിമുട്ടുമ്പോഴാണ് കേന്ദ്രസര്‍ക്കാരിന്റെ മരം മുറിക്കാനുള്ള നടപടി. ഡല്‍ഹിയിലെ അവസ്ഥയില്‍ മരങ്ങള്‍ മുറിക്കുന്നതുകൊണ്ടുള്ള പ്രത്യാഘാതം കണക്കിലാക്കിയിട്ടുണ്ടോ എന്നും ദേശിയ ഹരിത ട്രൈബ്യൂണലിന്റെ അനുമതി തേടിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. 

ഏഴ് കോളനികളുടെ വികസനത്തിനും ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കുന്നതിനുമാണ് പതിനായിരക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റുന്നത്. ഇതിനെതിരേ ചിപ്‌കോ സമരമാതൃകയില്‍ ഒരുവിഭാഗം പ്രതിഷോധം ഉയര്‍ത്തി. ഡോ. കൗശല്‍ കാന്ത് മിശ്രയാണ് മരം മുറിക്കുന്നതിനെതിരേ ഹര്‍ജി നല്‍കിയത്. മരങ്ങള്‍ മുറിക്കാന്‍ അനുമതി നല്‍കിയ കേന്ദ്ര പരിസ്ഥിതി മന്ത്രിലയത്തിന്റെ നടപടിക്കെതിരേ ഹര്‍ജി നല്‍കാനും കോടതി നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com