ന്യൂഡല്‍ഹി: വോട്ടെടുപ്പിന് 48 മണിക്കൂര്‍ മുമ്പ് രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചരണം ഉള്‍ക്കൊള്ളുന്ന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ സന്നദ്ധമാണെന്ന് ഫേസ്ബുക്ക് തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. പരസ്യ പ്രചരണ സമയം അവസാനിച്ചു കഴിഞ്ഞാല്‍ സമൂഹമാധ്യമങ്ങള്‍ വഴിയുള്ള പ്രചരണം അവസാനിപ്പിക്കുന്നതിന്റെ സാധ്യതകള്‍ സംബന്ധിച്ച് കമ്മീഷന് ഫേസ്ബുക്കുമായി നേരത്തെ ചര്‍ച്ച നടത്തിയിരുന്നു.
പ്രചരണ പരിപാടികള്‍ അടങ്ങുന്ന പോസ്റ്റുകള്‍ അപ്പോള്‍ തന്നെ നീക്കം ചെയ്യുകയും ഉപഭോക്താവിനെ കാരണം അറിയിക്കുകയും ചെയ്യുന്ന സംവിധാനമാണ് നടപ്പിലാക്കുകയെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി.തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നതോടെ നിശബ്ദ പ്രചരണത്തിന് ശേഷം സാമൂഹിക മാധ്യമങ്ങള്‍ വഴി രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിവന്നിരുന്ന പ്രചരണങ്ങള്‍ക്ക്
വിലക്ക് വീഴും.
തിരഞ്ഞെടുപ്പിന്റെ അവസാന 48 മണിക്കൂറുകള്‍ വിധിനിര്‍ണയത്തില്‍ പ്രധാനമാണ് എന്നതിനാലാണ് ഫേസ്ബുക്കുമായി ഇത്തരമൊരു ചര്‍ച്ച വന്നതെന്ന് കമ്മീഷന് വ്യക്തമാക്കി.1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ 126 ആം വകുപ്പ് അതിന്റെ എല്ലാ അര്‍ത്ഥത്തിലും നടപ്പിലാക്കുന്നതിന് പുതിയ പരിഷ്കാരം ഇടയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നിശബ്ദപ്രചരണ സമയത്ത് സമൂഹമാധ്യമങ്ങള്‍ക്ക് എന്തെല്ലാം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണം എന്നതിനെ കുറിച്ചും തിരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നടത്തിപ്പിനായി ഒരു സാമൂഹിക മാധ്യമവുമായി ഇതാദ്യമായാണ് തിരഞ്ഞെടുപ്പ് കമ്മീഷന് കൈ കോര്‍ക്കുന്നത്. പുതിയ തീരുമാനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടത്തിലും കമ്മീഷന് ഭേദഗതി വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ