പ്രസവകാലാനുകൂല്യങ്ങള്‍ തിരിച്ചടിയാകും; പുതിയ നിയമം 1.8ദശലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തും 

2019 സാമ്പത്തിക വര്‍ഷം രാജ്യത്ത് 10 മേഖലകളിലായി 1.1 ദശലക്ഷം മുതല്‍ 1.8ദശലക്ഷം സ്ത്രീകള്‍ക്ക് വരെ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്
പ്രസവകാലാനുകൂല്യങ്ങള്‍ തിരിച്ചടിയാകും; പുതിയ നിയമം 1.8ദശലക്ഷം സ്ത്രീകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുത്തും 

ന്യൂഡല്‍ഹി:  രാജ്യത്തെ തൊഴില്‍ മേഖലകളില്‍ പ്രസവകാലാനുകൂല്യങ്ങള്‍ മെച്ചപ്പെടുത്തികൊണ്ടുള്ള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം ഫലത്തില്‍ സ്ത്രീകള്‍ക്ക് തിരിച്ചടിയായേക്കുമെന്ന് സര്‍വേ ഫലം. സ്ത്രീകളെ തൊഴില്‍രംഗത്ത്  തുടരാന്‍ പ്രോത്സാഹിപ്പിക്കുന്നതാണ് പുതിയ നിയമമെങ്കിലും ഇത് തൊഴില്‍ നഷ്ടങ്ങള്‍ക്കു കാരണമാകുമെന്നും സ്റ്റാര്‍ട്ടപ്പുകളും ചെറിയ സംരംഭങ്ങളും സ്ത്രീതൊഴിലാളികള്‍ക്ക് ജോലിനല്‍കാന്‍ വിസമ്മതിക്കാന്‍ കാരണമാകുമെന്നുമാണ് സര്‍വെ ഫലം ചൂണ്ടികാട്ടുന്നത്.  

2019 സാമ്പത്തിക വര്‍ഷം രാജ്യത്ത് 10 മേഖലകളിലായി 1.1 ദശലക്ഷം മുതല്‍ 1.8ദശലക്ഷം സ്ത്രീകള്‍ക്ക് വരെ തൊഴില്‍ നഷ്ടപ്പെടുമെന്നാണ് സര്‍വെയില്‍ കണ്ടെത്തിയിരിക്കുന്നത്.  ഇതേ അവസ്ഥ മറ്റ് മേഖലകളിലും  തിടര്‍ന്നാല്‍ ഏകദേശം 10-12ദശലക്ഷം സ്ത്രീകള്‍ തൊഴിലില്ലാതാകും. പുതിയ നിയമത്തോടെ കാനഡയ്ക്കും നോര്‍വെയ്ക്കും പിന്നിലായി ഏറ്റവും പുരോഗമന രാജ്യമെന്ന നിലയിലേക്ക് ഇന്ത്യയും മാറുമെന്നിരിക്കെയാണ് ഇത്തരത്തിലൊരു കണ്ടെത്തല്‍.   

സ്ത്രീകളുടെ പ്രസവാവധി  വര്‍ധിപ്പിച്ചുകൊണ്ടുള്ളതും മറ്റ് അനുകൂല്യങ്ങള്‍ ഉറപ്പുവരുത്തികൊണ്ടുള്ളതുമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നിയമം. എന്നാല്‍ വലിയ കമ്പനികള്‍ നിയമത്തെ പിന്തുണച്ച് പ്രവര്‍ത്തിക്കുമ്പോഴും ചെറിയ കമ്പനികളില്‍ പുതിയ പരിഷ്‌കരണങ്ങള്‍ തിരിച്ചടി നേരിടുമെന്നാണ് ടീംലീസ് സര്‍വീസസ് ലിമിറ്റഡ് നടത്തിയ സര്‍വെയില്‍ കണ്ടെത്തിയിട്ടുള്ളത്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com