യുജിസിക്ക് പൂട്ടിടാന്‍ കേന്ദ്രം ; ഉന്നത വിദ്യാഭ്യാസ സമിതി രൂപീകരിക്കും, വിദ്യാഭ്യാസ ഗ്രാന്റുകള്‍ ഇനി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍

വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ഫണ്ടും സ്‌കോളര്‍ഷിപ്പുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് പൂര്‍ണമായും മാറും
യുജിസിക്ക് പൂട്ടിടാന്‍ കേന്ദ്രം ; ഉന്നത വിദ്യാഭ്യാസ സമിതി രൂപീകരിക്കും, വിദ്യാഭ്യാസ ഗ്രാന്റുകള്‍ ഇനി മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍

ന്യൂഡല്‍ഹി: യൂണിവേഴ്‌സിറ്റി ഗ്രാന്റ്‌സ് കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. യുജിസി നിര്‍ത്തലാക്കി പകരം സംവിധാനം ഏര്‍പ്പെടുത്തുന്നതിനായി കേന്ദ്ര മാനവ വിഭവ ശേഷി വകുപ്പ് കരട് തയ്യാറാക്കി.

കരട് അനുസരിച്ച് ,രൂപീകരിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസ സമിതി സര്‍വ്വകലാശാലയുടെ  അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ മാത്രമാവും കൈകാര്യം ചെയ്യുക. വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിക്കുന്ന ഫണ്ടും സ്‌കോളര്‍ഷിപ്പുമുള്‍പ്പടെയുള്ള കാര്യങ്ങള്‍ വിദ്യഭ്യാസ മന്ത്രാലയത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലേക്ക് പൂര്‍ണമായും മാറും. മഴക്കാല സമ്മേളത്തില്‍ പുതിയ ബില്‍ പാര്‍ലമെന്റിലെത്തിക്കാനാണ് മന്ത്രാലയത്തിന്റെ നീക്കം. നിയമം നിലവില്‍ വരുന്നതോടെ യുജിസി ആക്ട് ഇല്ലാതെയാകുകയും ഉന്നത വിദ്യാഭ്യാസ സമിതി നിയമം,2018 നിലവില്‍ വരികയും ചെയ്യും.

മന്ത്രാലയം തയ്യാറാക്കിയ കരടിന്‍മേല്‍ എന്തെങ്കിലും തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുള്ളവര്‍ അടുത്ത മാസം ഏഴാം തിയതിക്കകം സമര്‍പ്പിക്കണമെന്നാണ് വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ ആവശ്യപ്പെട്ടിരിക്കുന്നത്.വിദ്യാഭ്യാസ വിചക്ഷണര്‍ക്കും ,പൊതുജനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ അറിയിക്കാം. 

സാങ്കേതിക വിദ്യാഭ്യാസത്തിനും അധ്യാപക പരിശീലനത്തിനുമായി റഗുലേറ്ററെ നിയമിക്കുന്ന കാര്യം നേരത്തെ ആലോചിച്ചിരുന്നുവെങ്കിലും യുജിസി ഇല്ലാതാക്കിക്കൊണ്ടുള്ള  തീരുമാനം ഞെട്ടിക്കുന്നതാണെന്ന് വിദ്യാഭ്യാസ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. സര്‍വ്വകാലാശാലകള്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനൊപ്പം സ്വയംഭരണാവകാശത്തിന്റെ പരിധി ഉയര്‍ത്തുന്നതിനും പുതിയ കരടില്‍ വ്യവസ്ഥകളുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com