ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ വൈദ്യുതി നിലച്ചു; രണ്ട് നവജാത ശിശുക്കള്‍ മരിച്ചു, നാല് പേരുടെ നില ഗുരുതരം

ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവിലെ വൈദ്യുതി തകരാറുമൂലം രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. നാലു കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരമായി തുടരുന്നു
ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഐസിയുവില്‍ വൈദ്യുതി നിലച്ചു; രണ്ട് നവജാത ശിശുക്കള്‍ മരിച്ചു, നാല് പേരുടെ നില ഗുരുതരം

ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരിന് പിന്നാലെ ഹരിയാനയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഐസിയുവിലെ വൈദ്യുതി തകരാറുമൂലം രണ്ട് നവജാത ശിശുക്കള്‍ മരിച്ചു. നാലു കുഞ്ഞുങ്ങളുടെ നില അതീവ ഗുരുതരമായി തുടരുന്നു. സംഭവത്തിനെതിരെ പ്രതിഷേധം ശക്തമാണ്. പിഞ്ചുകുഞ്ഞുങ്ങളുടെ ജീവന്‍ അപായത്തിലാക്കാന്‍  മനോഹര്‍ ലാല്‍ ഖട്ടര്‍ സര്‍ക്കാര്‍ യുപിയിലെ യോഗി ആദിത്യനാഥിനോട് മല്‍സരിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.  

പിഞ്ചു കുഞ്ഞുങ്ങളുടെ ജീവനെടുക്കുന്ന അധികൃതരുടെ അനാസ്ഥ തുടരുകയാണ്. ഗോരഖ്പൂരിലെ ബിആര്‍ഡി മെഡിക്കല്‍ കോളേജിന് ശേഷം ഇപ്പോള്‍ ഹരിയാനയിലെ പാനിപ്പത്ത് സിവില്‍ ആശുപത്രിയിലാണ് തീവ്രപരിചരണ വിഭാഗത്തില്‍ കുഞ്ഞുങ്ങള്‍ മരിച്ചത്. തിങ്കളാഴ്ച്ച രാവിലെ വൈദ്യുതി തകരാറുമൂലം െഎ.സി.യുവിലെ എ.സിയുടെയും ചികില്‍സ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം നിലയ്ക്കുകയായിരുന്നു. 23 കുഞ്ഞുങ്ങളാണ്‌ െഎ.സി.യുവിലുണ്ടായിരുന്നത്.


ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കുഞ്ഞുങ്ങളെ സമീപത്തുള്ള മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ഇതിനിടയിലാണ് രണ്ട് കുഞ്ഞുങ്ങള്‍ മരിച്ചത്. കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായിട്ടും കയ്യുംകെട്ടി നോക്കിനിന്ന ആശുപത്രി അധികൃതര്‍ക്കെതിരെ വിമര്‍ശനം ശക്തമാണ്. മാതാപിതാക്കളുടെയും ബന്ധുക്കളുടെയും സമ്മര്‍ദത്തെത്തുടര്‍ന്നാണ് കുഞ്ഞുങ്ങളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റാന്‍ തയ്യാറായത്. ആംബുലന്‍സ് ഇല്ലെന്നായിരുന്നു ആശുപത്രി അധികൃതരുടെ ന്യായീകരണം. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ഹരിയാന ആരോഗ്യമന്ത്രി അനില്‍ വിജ് അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com