കനക ദുര്‍ഗ്ഗാദേവിക്ക് ആറുകോടിരൂപയുടെ മൂക്കുത്തി; വിവാദമൊഴിയാതെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ആറ് കോടി രൂപ വിലമതിക്കുന്ന തങ്കമൂക്കുത്തിയാണ് ചന്ദ്രശേഖരറാവു ദുര്‍ഗ്ഗാദേവിക്ക് സമര്‍പ്പിച്ചത്.
കനക ദുര്‍ഗ്ഗാദേവിക്ക് ആറുകോടിരൂപയുടെ മൂക്കുത്തി; വിവാദമൊഴിയാതെ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു

ഹൈദരാബാദ്: വിജയവാഡയിലെ കനകദുര്‍ഗ്ഗാക്ഷേത്രത്തില്‍  മൂക്കുത്തി സമര്‍പ്പിച്ച് പുലിവാല് പിടിച്ചിരിക്കുകയാണ് തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു.ആറ് കോടി രൂപ വിലമതിക്കുന്ന തങ്കമൂക്കുത്തിയാണ് ചന്ദ്രശേഖരറാവു ദുര്‍ഗ്ഗാദേവിക്ക് സമര്‍പ്പിച്ചത്.

പൊതുഖജനാവില്‍ നിന്ന് പണമെടുത്ത് ക്ഷേത്രദര്‍ശനം നടത്തുന്നതിലും സ്വര്‍ണാഭരണങ്ങള്‍ സമ്മാനമായി നിര്‍മ്മിച്ചു നല്‍കുന്നതിലും തെലങ്കാന മുഖ്യമന്ത്രിക്കെതിരെ ധാരാളം ആരോപണങ്ങള്‍ വന്നിരുന്നുവെങ്കിലും അദ്ദേഹമത് ഗൗനിച്ച മട്ടേയില്ല. മുക്കൂത്തിക്ക് ചിലവായ ആറ് കോടി രൂപയും സ്വന്തം കീശയില്‍ നിന്നാണെന്നാണ് അദ്ദേഹത്തിന്റെ വാദം.

കഴിഞ്ഞ ഫെബ്രുവരിയില്‍ തെലങ്കാനയിലെ തന്നെ വീരഭദ്രസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണമീശ സമ്മാനമായി നല്‍കിയാണ് അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത്. തെലങ്കാന സംസ്ഥാനം രൂപീകൃതമായതിലെ സന്തോഷം പ്രകടനമായിരുന്നു ഇത്.
സ്വര്‍ണമീശയ്ക്ക് വേണ്ടി നികുതിദായകര്‍ക്കുണ്ടായ അധികച്ചിലവ് 60,000 രൂപയാണ്. ഇതിന് പുറമേയായിരുന്നു മുഖ്യമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും തിരുമല സന്ദര്‍ശനം. സര്‍ക്കാര്‍ ചിലവില്‍ രണ്ട് വിമാനങ്ങളിലായെത്തിയ ചന്ദ്രശേഖരറാവുവും സംഘവും അഞ്ച് കോടി രൂപയാണ് അന്ന് ചിലവഴിച്ചത്.തെലങ്കാന പൊതുക്ഷേമ ഫണ്ട് എന്നപേരില്‍ പ്രത്യേക ഫണ്ട് രൂപീകരിച്ച് 5.59 കോടി രൂപ കെസിആര്‍ അനുവദിച്ചത് അമ്പലങ്ങളിലെ മൂര്‍ത്തികള്‍ക്ക് സ്വര്‍ണാഭരണങ്ങള്‍ നിര്‍മ്മിച്ച് നല്‍കാനായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തു വന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com