കബീര്‍ സ്മാരകത്തില്‍ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച് യോഗി ആദിത്യനാഥ്; മോദിയുടെ വഴിയേ യോഗിയും (വീഡിയോ)

മണ്ഡപത്തിലേക്ക് കടന്ന യോഗിക്ക് സ്മാരകം നടത്തിപ്പുകാരനായ ഖാദിം ഹുസൈന്‍ 'ജിന്നാ' `തൊപ്പി ധരിക്കാന്‍ നല്‍കിയെങ്കിലും യോഗി നിരസിച്ചു. 
കബീര്‍ സ്മാരകത്തില്‍ തൊപ്പി ധരിക്കാന്‍ വിസമ്മതിച്ച് യോഗി ആദിത്യനാഥ്; മോദിയുടെ വഴിയേ യോഗിയും (വീഡിയോ)

ലക്‌നൗ: ഭക്തകവി കബീര്‍ദാസിന്റെ സ്മാരകം സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തൊപ്പി ധരിക്കാന്‍ വിസമ്മതിച്ചത് വിവാദമാകുന്നു.കബീര്‍ദാസിന്റെ അഞ്ഞൂറാം ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടി വിലയിരുത്താന്‍ എത്തിയതായിരുന്നു യോഗി ആദിത്യനാഥ്.

മണ്ഡപത്തിലേക്ക് കടന്ന യോഗിക്ക് സ്മാരകം നടത്തിപ്പുകാരനായ ഖാദിം ഹുസൈന്‍ 'ജിന്നാ' `തൊപ്പി ധരിക്കാന്‍ നല്‍കിയെങ്കിലും യോഗി നിരസിച്ചു. ചിരിച്ചുകൊണ്ട് അദ്ദേഹം വേണ്ടാ എന്ന് പറഞ്ഞു എന്നാണ് ഹുസൈന്‍ ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. തൊപ്പി നല്‍കാനായി ഹുസൈന്‍ വരുമ്പോള്‍ യോഗി തട്ടി മാറ്റുന്നത് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തൊപ്പി കയ്യില്‍ പിടിക്കാന്‍ പോലും യോഗി തയ്യാറായില്ല.

2011 ല്‍ അഹമ്മദാബാദില്‍ വച്ച് നടന്ന മതസൗഹാര്‍ദ്ദ പരിപാടിയില്‍ വച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും തൊപ്പി നിരസിച്ചിരുന്നു. യോഗി ആദിത്യനാഥിനെതിരെ കോണ്‍ഗ്രസും സമാജ്വാദി പാര്‍ട്ടിയും രംഗത്തെത്തിയിട്ടുണ്ട്.അത് അഫ്ഗാനിലെ പരമ്പരാഗതമായ പഞ്ഞിത്തൊപ്പിയാണെന്നും ജിന്നയെ പേടിച്ച്  നിഷേധിക്കേണ്ട കാര്യമില്ലെന്നുമായിരുന്നു വിമര്‍ശനം.

കര്‍കൂലെന്നറിയപ്പെടുന്ന പഞ്ഞിത്തൊപ്പി മുസ്ലിംലീഗ് നേതാവായിരുന്ന മുഹമ്മദലി ജിന്ന സ്ഥിരമായി ധരിച്ചു തുടങ്ങിയതോടെ ജിന്നത്തൊപ്പിയെന്ന് അറിയപ്പെടുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com