കോണ്‍സ്റ്റബിളിന്റെ മകളെ ഡെപ്യൂട്ടി കമ്മീഷണര്‍ നിരന്തരം പീഡിപ്പിച്ചു ; പെണ്‍കുട്ടിയുടെ പരാതിയില്‍ ഒടുവില്‍ കുടുങ്ങി

പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഔറംഗബാദ് ഡിസിപി വിനായക് ധാക്‌നെ അറിയിച്ചു
കോണ്‍സ്റ്റബിളിന്റെ മകളെ ഡെപ്യൂട്ടി കമ്മീഷണര്‍ നിരന്തരം പീഡിപ്പിച്ചു ; പെണ്‍കുട്ടിയുടെ പരാതിയില്‍ ഒടുവില്‍ കുടുങ്ങി

ഔറംഗബാദ് : വനിതാ കോണ്‍സ്റ്റബിളിന്റെ മകളെ ഡെപ്യൂട്ടി കമ്മീഷണര്‍ പീഡിപ്പിച്ചതായി പരാതി. ജോലി വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. മഹാരാഷ്ട്രയിലെ ഔറംഗബാദിലാണ് സംഭവം. 23 കാരിയായ പെണ്‍കുട്ടിയാണ് ഡെപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ ശ്രീരാമിനെതിരെ പരാതി നല്‍കിയത്. 

2018 ഫെബ്രുവരി മുതല്‍ ജൂണ്‍ 21 വരെ പലതവണ ഡെപ്യൂട്ടി കമ്മീഷണര്‍ തന്നെ പീഡിപ്പിച്ചിരുന്നതായി പെണ്‍കുട്ടി പരാതിയില്‍ വ്യക്തമാക്കി. കോണ്‍സ്റ്റബിളായ അമ്മ വഴി പരിചയമുള്ളതിനാല്‍, പെണ്‍കുട്ടി ജോലി ലഭിക്കാന്‍ സഹായം തേടി ഡെപ്യൂട്ടി കമ്മീഷണറെ സമീപിക്കുകയായിരുന്നു. 

പരാതിയുടെ അടിസ്ഥാനത്തില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തതായി ഔറംഗബാദ് ഡിസിപി വിനായക് ധാക്‌നെ അറിയിച്ചു. ബലാല്‍സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍, മനപ്പൂര്‍വം ചതിയില്‍പ്പെടുത്തുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തിട്ടുള്ളത്. 

പ്രതിയായ ഡെപ്യൂട്ടി കമ്മീഷണര്‍ ഇപ്പോള്‍ ലീവിലാണെന്നും, അന്വേഷണം പുരോഗമിക്കുകയാണെന്നും ഡിസിപി ധാക്‌നെ വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com