മസ്തിഷ്‌കാഘാതം : സോമനാഥ് ചാറ്റര്‍ജി ആശുപത്രിയില്‍ ; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍
മസ്തിഷ്‌കാഘാതം : സോമനാഥ് ചാറ്റര്‍ജി ആശുപത്രിയില്‍ ; നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്

കൊല്‍ക്കത്ത : മുന്‍ ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയെ, തലച്ചോറിലെ ഞരമ്പ് പൊട്ടിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞരമ്പ് പൊട്ടിയതുമൂലം അദ്ദേഹത്തിന് ഹെമറോജിക് സ്‌ട്രോക്ക് ഉണ്ടായതായും, തലച്ചോറില്‍ രക്തം കട്ടപിടിച്ച അവസ്ഥയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. കൊല്‍ക്കത്തയിലെ ബെല്ലെ വ്യൂ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സോമനാഥ് ചാറ്റര്‍ജിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഇന്നലെ രാത്രിയാണ് 89 കാരനായ സോമനാഥ് ചാറ്റര്‍ജിയെ ശാരീരിക അവശതയെ തുടര്‍ന്ന് ആശുപത്രിയിലെത്തിക്കുന്നത്. മുന്‍ സിപിഎം നേതാവായ സോമനാഥ് ചാറ്റര്‍ജി 2004 മുതല്‍ 2009 വരെ ലോക്‌സഭ സ്പീക്കറായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com