ശുജാഅത്ത് ബുഖാരിയുടെ കൊലപാതകത്തിന് പിന്നില്‍ ലക്ഷ്‌കര്‍ ഇ തൊയിബ പ്രവര്‍ത്തകരെന്ന് കശ്മീര്‍ പൊലീസ്

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്ത് ബുഖാരിയുടെ കൊലപാതകത്തിന് പിന്നില്‍ ലക്ഷ്‌കര്‍ ഇ തൊയിബ പ്രവര്‍ത്തകരാണെന്ന് ജമ്മുകശ്മീര്‍ പൊലീസ്.
ശുജാഅത്ത് ബുഖാരിയുടെ കൊലപാതകത്തിന് പിന്നില്‍ ലക്ഷ്‌കര്‍ ഇ തൊയിബ പ്രവര്‍ത്തകരെന്ന് കശ്മീര്‍ പൊലീസ്

ന്യുഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശുജാഅത്ത് ബുഖാരിയുടെ കൊലപാതകത്തിന് പിന്നില്‍ ലക്ഷ്‌കര്‍ ഇ തൊയിബ പ്രവര്‍ത്തകരാണെന്ന് ജമ്മുകശ്മീര്‍ പൊലീസ്. വളരെ ആസുത്രിതമായാണ് കൊലപാതകം നടത്തിയതെന്നുംപൊലീസ് ഐജി എസ്പി പാനി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇതിനായുള്ള ഗൂഢാലോചന നടന്നത് പാക്കിസ്ഥാനില്‍ ആയിരുന്നെന്നും എസ് പി മാധ്യമങ്ങളോട് പറഞ്ഞു.

കൊലപാതകത്തിന്‍റെ മുഖ്യ സൂത്രധാരനായ ലഷ്കര്‍ ഇ തയ്ബ ഭീകരന്‍ സജാദ് ഗുല്‍ അടക്കം നാല് പ്രതികളുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തുവിട്ടു. കൃത്യം നടത്തിയ ശേഷം പാക്കിസ്ഥാനിലേക്ക് രക്ഷപ്പെട്ട ഭീകരര്‍ക്കായി റെ‍ഡ്കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിപ്പിക്കും. 

പാക്കിസ്ഥാന് അനുകൂലമായ നിലപാട് സ്വീകരിക്കാത്തതിനാലാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. അതേസമയം പാക്കിസ്ഥാന്‍റെ പങ്ക് സ്ഥിരീകരിക്കുന്ന തെളിവുകള്‍ അന്വേഷണ സംഘം പുറത്തുവിട്ടില്ല. അംഗരക്ഷകര്‍ക്കൊപ്പം സഞ്ചരിക്കവെയാണ് റൈസിങ് കശ്മീര്‍ ദിനപത്രത്തിന്‍റെ എ‍‍ഡിറ്ററായ ബുഖാരി വെടിയേറ്റ് കൊല്ലപ്പെടുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.

മുതിർന്ന മാധ്യമപ്രവർത്തകനും റൈസിങ് കശ്മീർ പത്രത്തിന്റെ എഡിറ്ററുമായിരുന്ന ഷുജാത് ബുഖാരിയും രണ്ട് അംഗരക്ഷകരും വെടിയേറ്റ് കൊല്ലപ്പെട്ട കേസിൽ ഇതോടെ നിർണായക വഴിത്തിരിവ് ഉണ്ടായിരിക്കുകയാണ്.  ജൂൺ 14നാണു ബൈക്കിലെത്തിയ മൂന്നംഗ സംഘം ബുഖാരിയെയും രണ്ട് അംഗരക്ഷകരെയും വെടിവച്ചത്. സിസിടിവി ദൃശ്യങ്ങളിൽ ആക്രമികളെ കണ്ടെങ്കിലും മുഖം മറച്ച നിലയിലായിരുന്നു. 
ബുഖാരിക്കൊപ്പം കൊല്ലപ്പെട്ട അംഗരക്ഷകന്റെ തോക്ക് സുബൈർ ഖദ്രി എന്ന ആക്രമി  മോഷ്ടിക്കുന്ന ദൃശ്യങ്ങൾ അടങ്ങിയ വിഡിയോ പൊലീസിനു ലഭിച്ചിരുന്നു. കശ്മീരിൽ സമാധാന ശ്രമങ്ങൾക്കു മുൻകയ്യെടുത്ത ബുഖാരിക്ക് ഭീകരരുടെ ഭീഷണിയുണ്ടായിരുന്നു. 2000ൽ ഉണ്ടായ വധശ്രമത്തെ തുടർന്നാണ് അംഗരക്ഷകരെ നിയോഗിച്ചത്. വധത്തിൽ പാക്ക് ചാരസംഘടനയായ ഐഎസ്ഐക്കു പങ്കുള്ളതായി നേരത്തെ സംശയം ഉയർന്നിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com