വിവാഹ മോചന കേസിനെത്തിയപ്പോള്‍ മകന്‍ മിണ്ടിയില്ല; ഭാര്യക്കും പത്ത് വയസുകാരനായ മകനും ക്രൂര മര്‍ദനം; യുവാവ് അറസ്റ്റില്‍

വിവാഹമോചന കേസിനായി കോടതിയില്‍ എത്തിയ യുവതിയും കുഞ്ഞുമാണ് മര്‍ദനത്തിനിരയായത്
വിവാഹ മോചന കേസിനെത്തിയപ്പോള്‍ മകന്‍ മിണ്ടിയില്ല; ഭാര്യക്കും പത്ത് വയസുകാരനായ മകനും ക്രൂര മര്‍ദനം; യുവാവ് അറസ്റ്റില്‍

ന്യൂഡല്‍ഹി: പത്ത് വയസുകാരനായ മകന്‍ തന്നോടൊന്നും മിണ്ടിയില്ലെന്ന കാരണത്തില്‍ ഭാര്യയേയും മകനേയും യുവാവ് ക്രൂരമായി മര്‍ദിച്ചു. വിവാഹമോചന കേസിനായി കോടതിയില്‍ എത്തിയ യുവതിയും കുഞ്ഞുമാണ് മര്‍ദനത്തിനിരയായത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. 

നോര്‍ത്ത് ഡല്‍ഹിയിലെ തിസ് ഹസാരി കോടതിയിലാണ് നടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. 34കാരിയായ ബിംപി സൈനിയും മകന്‍ ആദിത്യനുമാണ് മര്‍ദനത്തിന് ഇരയായത്. സന്ദര്‍ശന സമയത്ത് മകന്‍ തന്നോട് ഒന്നും സംസാരിക്കാത്തതില്‍ ദേഷ്യം പിടിച്ചാണ് യുവാവ് മര്‍ദ്ദിച്ചതെന്ന് അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ഓഫ് പൊലീസ് വിനിത് കുമാര്‍ വ്യക്തമാക്കി. തടസം നിന്നപ്പോഴാണ് ഭാര്യക്കും മര്‍ദനമേറ്റത്. പരുക്കേറ്റ കുട്ടിയെ കോടതിക്ക് സമീപമുള്ള അരുണ അസഫ് അലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് പറഞ്ഞു.

ജഡ്ജി കോടതിമുറിയില്‍ ഇല്ലാതിരുന്ന സമയത്താണ് പിതാവ് നരേന്ദര്‍ (34) കുട്ടിയെ മര്‍ദിച്ചത്. 2003ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് എട്ടും പത്തും പ്രായമുള്ള രണ്ട് കുട്ടികളാണുള്ളത്. ഇരുവരും ഫയല്‍ ചെയ്ത വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗാര്‍ഹിക പീഡനത്തിന്റെ പേരിലാണ് യുവതി കേസ് ഫയല്‍ ചെയ്തത്.

കുട്ടികളെയും തന്നേയും ഇയാള്‍ ക്രൂരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും പലപ്പോഴും ബെല്‍റ്റ് വെച്ച് അടിക്കാറുണ്ടായിരുന്നെന്നും യുവതി പറയുന്നു. നേരത്തെയും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍  ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

കഴിഞ്ഞ ദിവസം പിതാവിന് കോടതി ഒരു മണിക്കൂര്‍ നേരം കുട്ടികളെ കാണാന്‍ അനുവാദം നല്‍കിയിരുന്നു. ഈ സമയത്താണ് നരേന്ദ്രര്‍ കുട്ടിയെ മര്‍ദിച്ചത്. യുവതിയുടെ ഇരു കൈകള്‍ക്കും കഴുത്തിനും മര്‍ദനമേറ്റതിന്റെ പരുക്കുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com