സ്ഥലംമാറ്റത്തെച്ചൊല്ലി തർക്കം: രാജസ്ഥാനിൽ ഒരു മന്ത്രി മറ്റൊരു മന്ത്രിയെ തല്ലി ; ബിജെപിയുടെ യഥാർഥ മുഖം വെളിപ്പെട്ടതായി കോൺഗ്രസ്

ആരോ​ഗ്യമന്ത്രി ബൻസിധർ ബാജിയയാണ്, വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവനാനിയെ തല്ലിയത്
സ്ഥലംമാറ്റത്തെച്ചൊല്ലി തർക്കം: രാജസ്ഥാനിൽ ഒരു മന്ത്രി മറ്റൊരു മന്ത്രിയെ തല്ലി ; ബിജെപിയുടെ യഥാർഥ മുഖം വെളിപ്പെട്ടതായി കോൺഗ്രസ്

ന്യൂഡൽഹി : ബിജെപിക്ക് വൻ നാണക്കേടായി രാജസ്ഥാനിൽ മന്ത്രിമാരുടെ തല്ല്. അധ്യാപക സ്ഥലംമാറ്റത്തെ ചൊല്ലിയുള്ള തർക്കമാണ് വസുന്ധര രാജ സിന്ധ്യ മന്ത്രിസഭയിലെ രണ്ട് മന്ത്രിമാർ തല്ലി തീർക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ആരോ​ഗ്യമന്ത്രി ബൻസിധർ ബാജിയയാണ്, വിദ്യാഭ്യാസമന്ത്രി വാസുദേവ് ദേവനാനിയെ തല്ലിയത്. 

തന്റെ മണ്ഡലത്തിലെ അധ്യാപകരുടെ സ്ഥലംമാറ്റത്തെകുറിച്ചു ചർച്ച ചെയ്യാൻ വെള്ളിയാഴ്ച രാവിലെ മന്ത്രി ബാജിയ, വിദ്യാഭ്യാസമന്ത്രി ദേവ്നാനിയുടെ വസതിയിലെത്തുകയായിരുന്നു. എന്നാൽ ആരോ​ഗ്യമന്ത്രിയുടെ ആവശ്യം മന്ത്രി ദേവ്നാനി അം​ഗീകരിച്ചില്ല. വിദ്യാഭ്യാസമന്ത്രി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് പറഞ്ഞ് ക്ഷുഭിതനായ ബൻസിധർ ബാജിയ, വാസുദേവ് ദേവ്നാനിയെ തല്ലുകയായിരുന്നു. 

സംഭവം പുറത്തായതോടെ, രാജസ്ഥാന്റെ ചുമതലയുള്ള ബിജെപി നേതാവ് അവിനാഷ് റായ് ഖന്ന ഇരുവരോടും വിശദീകരണം തേടി. എന്നാൽ സംഭവം സമൂഹ മാധ്യമങ്ങളുടെ സൃഷ്ടിയാണെന്നാണ് ആരോഗ്യ മന്ത്രി ബൻസിധർ ബാജിയ പറഞ്ഞത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ, മന്ത്രിമാർ തമ്മിലുള്ള തല്ല് ബിജെപിക്ക് വൻ നാണക്കേടായിരിക്കുകയാണ്. 

സംഭവത്തോടെ, ബിജെപിയുടെയും അവരുടെ മന്ത്രിമാരുടെയും യഥാർത്ഥ മുഖം
വെളിച്ചത്തു വന്നതായി കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ സച്ചിൻ പൈലറ്റ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com