സ്വിസ് ബാങ്കിലെ നിക്ഷേപമെല്ലാം കള്ളപ്പണമല്ല: ജയ്റ്റ്‌ലി 

പ്രതിപക്ഷം അടിസ്ഥാന വിവരങ്ങളും യാഥാര്‍ത്ഥ്യവും മനസിലാക്കാന്‍ പഠിക്കണമെന്നും സര്‍ക്കാര്‍ നടത്തിയ കള്ളപ്പണ വിരുദ്ധ നീക്കങ്ങളാണ് വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കാരണമായതെന്നും  ജയ്റ്റ്‌ലി പറഞ്ഞു
സ്വിസ് ബാങ്കിലെ നിക്ഷേപമെല്ലാം കള്ളപ്പണമല്ല: ജയ്റ്റ്‌ലി 

ന്യൂഡല്‍ഹി: സ്വിസ് ബാങ്കിലെ നിക്ഷേപമെല്ലാം കള്ളപണമല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പ്രതിപക്ഷം അടിസ്ഥാന വിവരങ്ങളും യാഥാര്‍ത്ഥ്യവും മനസിലാക്കാന്‍ പഠിക്കണമെന്നും സര്‍ക്കാര്‍ നടത്തിയ കള്ളപ്പണ വിരുദ്ധ നീക്കങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങള്‍ വെളിപ്പെടുത്താന്‍ കാരണമായതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ ജയ്റ്റ്‌ലി പറഞ്ഞു. സ്വിസ്ബാങ്കിലെ ഇന്ത്യക്കാരുടെ നിക്ഷേപം 2017ല്‍ 50ശതമാനത്തിലധികം ഉയര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനോട് പ്രതികരിച്ചുകൊണ്ടാണ് ധനമന്ത്രിയുടെ കുറിപ്പ്. 

2017ല്‍ ഇന്ത്യന്‍ ഉപഭോക്താക്കളുടെ നിക്ഷേപമായി 3,200 കോടി രൂപ സ്വിസ് ബാങ്കിലെത്തിയെന്നും മറ്റുബാങ്കുകള്‍ 1,050 കോടിയും കടപ്പത്രമടക്കമുള്ളവ വഴി 2,640 കോടിയും സ്വിസ് ബാങ്കിലെത്തിയെന്നുമായിരുന്നു പുറത്തുവന്ന വിവരം. മൂന്നുവര്‍ഷത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം കഴിഞ്ഞവര്‍ഷമാണ്  നിക്ഷേപം ഉയര്‍ന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. കള്ളപ്പണം ഇല്ലാതാക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന്  കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നതിനിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. 2016ല്‍ 45 ശതമാനം കുറഞ്ഞ് 4,500 കോടിയിലെത്തിയ ഇന്ത്യന്‍ നിക്ഷേപമാണ് 2017ല്‍ 50ശതമാനത്തിലധികം വര്‍ധന കാണിച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com