ദളിത് യുവാവിനെ പ്രണയിച്ചു: യുവതിയെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി

കൊലപാതകമാണെന്ന് മനസ്സിലാക്കിയ ഒരു കോണ്‍സ്റ്റബിള്‍ ഉന്നത പൊലീസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്ന് മൈസൂറു അഡീഷനല്‍ എസ്പി രുദ്രമുനി പറഞ്ഞു.
ദളിത് യുവാവിനെ പ്രണയിച്ചു: യുവതിയെ പിതാവ് വിഷം കൊടുത്ത് കൊലപ്പെടുത്തി

മംഗളൂരു: മംഗളൂരുവില്‍ വീണ്ടും ദുരഭിമാനകൊല. ദളിത് യുവാവിനെ പ്രണയിച്ചതിന് യുവതിയെ പിതാവ് ആഹാരത്തില്‍ വിഷം കലര്‍ത്തി നല്‍കി കൊലപ്പെടുത്തി, പാടത്ത് ചിതയൊരുക്കി സംസ്‌കരിച്ചു. എച്ച്ഡി കൊട്ട താലൂക്കില്‍ ഗൊള്ളനബീഡു ഗ്രാമത്തിലാണ് സുഷ്മ എന്ന 22കാരി കൊല്ലപ്പെട്ടത്. പിതാവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.

വൊക്കലിഗ സമുദായക്കാരിയാണ് കൊല്ലപ്പെട്ട യുവതി. അലനഹള്ളി ഗ്രാമത്തിലെ ദലിത് യുവാവ് ഉമേഷുമായി ഇവര്‍ പ്രണയത്തിലാവുകയായിരുന്നു. മുതിര്‍ന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും സുഷ്മ വഴങ്ങിയില്ല. രക്ഷിതാക്കള്‍ സ്വന്തം സമുദായത്തിലെ യുവാവിനെ വരനായി കണ്ടെത്തിയെങ്കിലും സുഷ്മ സ്വന്തം നിലപാടില്‍ തുടരുകയാണ് ചെയ്തത്. 

സുഷ്മയുടെ മരണം ആദ്യം പുറത്തറിഞ്ഞിരുന്നില്ല. സ്വന്തംപാടത്ത് കൃഷിപ്പണിയില്‍ വ്യാപൃതരാവുന്ന കുടുംബമായതിനാല്‍ പരിസരവാസികള്‍ക്കും സംശയം തോന്നിയില്ല. എന്നാല്‍ സുഷ്മയെ കാണാതായതോടെ നാട്ടുകാര്‍ക്ക് സംശയമായി. തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

കൊലപാതകമാണെന്ന് മനസ്സിലാക്കിയ ഒരു കോണ്‍സ്റ്റബിള്‍ ഉന്നത പൊലീസ് അധികൃതരെ വിവരമറിയിക്കുകയായിരുന്നുവെന്ന് മൈസൂറു അഡീഷനല്‍ എസ്പി രുദ്രമുനി പറഞ്ഞു. സ്വമേധയ കേസെടുത്ത പൊലീസ് പിതാവിനെ ചോദ്യം ചെയ്തപ്പോള്‍ കഴിഞ്ഞമാസം 22നാണ് കൃത്യം നടത്തിയതെന്ന് മൊഴിനല്‍കി. സംസ്‌കരിച്ച സ്ഥലവും പൊലീസിന് കാണിച്ചുകൊടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com