പൊലീസ് ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഡില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

തെലങ്കാന സ്‌റ്റേറ്റ് കമ്മിറ്റി ഓഫ് സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
പൊലീസ് ഏറ്റുമുട്ടലില്‍ ഛത്തീസ്ഗഡില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗഡില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ പത്ത് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ജയശങ്കര്‍ ഭൂപാല്‍പ്പള്ളി ജില്ലയില്‍ വെച്ചാണ് സംഭവം. വെള്ളിയാഴ്ച പുലര്‍ച്ചെ ഗ്രേഹണ്ട് ആന്റി-ഇന്‍സര്‍ജന്‍സി പൊലീസ് ഫോഴ്‌സുമായുള്ള ഏറ്റുമുട്ടലിലാണു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത്. തെലങ്കാന സ്‌റ്റേറ്റ് കമ്മിറ്റി ഓഫ് സിപിഐ (മാവോയിസ്റ്റ്) പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ ഉയരാനിടയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്.

തെലങ്കാന സ്‌റ്റേറ്റ് കമ്മിറ്റി നേതാവ് ഹരിഭൂഷണും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. സൈനികതുല്യമായ തന്ത്രജ്ഞതയ്ക്ക് പേരുകേട്ട വ്യക്തിയാണ് ഹരിഭൂഷണ്‍. പുലര്‍ച്ചെ 6.30നാണ് പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. വിവിധ സര്‍ക്കാരുകള്‍ തലയ്ക്കു വന്‍ വില ഇട്ടിട്ടുള്ളവരാണു കൊല്ലപ്പെട്ടതെന്നാണു പ്രാഥമിക വിവരം.

ഏറ്റുമുട്ടലിനിടെ പരുക്കേറ്റ ഒരു ഗ്രേഹണ്ട് കോണ്‍സ്റ്റബിളിനെ ഹെലികോപ്റ്റര്‍ മാര്‍ഗം ആശുപത്രിയിലേക്കു മാറ്റി. തെലങ്കാന-ഛത്തീസ്ഗഡ് അതിര്‍ത്തിയില്‍ മാവോയിസ്റ്റുകള്‍ തമ്പടിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഗ്രേഹണ്ട് സേന ഓപ്പറേഷന് പദ്ധതിയിട്ടത്. എകെ 47 റൈഫിളുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇവരില്‍നിന്ന് പിടിച്ചെടുത്തിട്ടുണ്ടെന്നാണ് വിവരം. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ ആശുപത്രിയിലേക്കു മാറ്റി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com