ചെങ്കോട്ടയില്‍ താമര വിടരുമെന്ന് സൂചന; ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നു

കാല്‍നൂറ്റാണ്ട് കാലത്തെ സിപിഎം ഭരണത്തിന് അവസാനം കുറിച്ച് ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നു.
ചെങ്കോട്ടയില്‍ താമര വിടരുമെന്ന് സൂചന; ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നു

അഗര്‍ത്തല:  കാല്‍നൂറ്റാണ്ട് കാലത്തെ സിപിഎം ഭരണത്തിന് അവസാനം കുറിച്ച് ത്രിപുരയില്‍ ബിജെപി അധികാരത്തിലേക്ക് നീങ്ങുന്നു. വോട്ടെണ്ണലിന്റെ ആദ്യ മൂന്ന് മണിക്കൂറുകള്‍ അവസാനിക്കുമ്പോള്‍ ബിജെപി കേവലഭൂരിപക്ഷം കടന്ന് ബിജെപി 38 സീറ്റുകളില്‍ ലീഡ് നില ഉയര്‍ത്തി. പാര്‍ട്ടിയുടെ ചെങ്കോട്ട എന്നറിയപ്പെടുന്ന ത്രിപുരയില്‍ സിപിഎമ്മിന് 21 സീറ്റുകളില്‍ മാത്രമാണ് മുന്നേറാന്‍ കഴിഞ്ഞിട്ടുളളു. അതേസമയം ത്രിപുരയില്‍ സര്‍ക്കാര്‍ രൂപികരിക്കുമെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാംമാധവ് മാധ്യമങ്ങളോട് പറഞ്ഞു.


60 നിയമസഭ സീറ്റുകളിലുളള ത്രിപുരയില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഒരു സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതിനാലാണ് 59 സീറ്റുകളിലേക്ക് മത്സരം ചുരുങ്ങിയത്. സിപിഎം 56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലുമാണ് മല്‍സരിച്ചത്.

ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും മത്സരിച്ചപ്പോള്‍ ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റിലുമാണ് മത്സരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com