ത്രിപുരയില്‍ ചെങ്കോട്ടയില്‍ വിളളല്‍ വീഴ്ത്തി ബിജെപി;  കേവല ഭൂരിപക്ഷം കടന്ന് 35 സീറ്റുകളില്‍ ലീഡ്

ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ചെങ്കോട്ടയില്‍ വിളളല്‍ വീഴ്ത്തി ബിജെപി കേവല ഭൂരിപക്ഷം കടന്ന് ലീഡ് ഉയര്‍ത്തി.
ത്രിപുരയില്‍ ചെങ്കോട്ടയില്‍ വിളളല്‍ വീഴ്ത്തി ബിജെപി;  കേവല ഭൂരിപക്ഷം കടന്ന് 35 സീറ്റുകളില്‍ ലീഡ്

അഗര്‍ത്തല: ത്രിപുര നിയമസഭ തെരഞ്ഞെടുപ്പില്‍ ചെങ്കോട്ടയില്‍ വിളളല്‍ വീഴ്ത്തി ബിജെപി കേവല ഭൂരിപക്ഷം കടന്ന് ലീഡ് ഉയര്‍ത്തി. 35 സീറ്റുകളിലാണ് ബിജെപി മുന്നേറുന്നത്. 24 സീറ്റുകളില്‍ മാത്രമാണ് സിപിഎമ്മിന് ലീഡ് ഉയര്‍ത്താന്‍ സാധിക്കുന്നത്. നേരത്തെ ത്രിപുരയില്‍ ഇടതുപക്ഷം സര്‍ക്കാര്‍ രൂപികരിക്കുമെന്ന്  സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് വ്യക്തമാക്കിയിരുന്നു. തൂക്കുസഭയ്ക്ക് സാധ്യതയില്ലെന്നും പ്രകാശ് കാരാട്ട് ചൂണ്ടികാട്ടി. ഇതിന് പിന്നാലെയാണ് ബിജെപിയുടെ കുതിപ്പ്.

60 നിയമസഭ സീറ്റുകളിലുളള ത്രിപുരയില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഒരു സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതിനാലാണ് 59 സീറ്റുകളിലേക്ക് മത്സരം ചുരുങ്ങിയത്. സിപിഎം 56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മല്‍സരിക്കുന്നു.

ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും മത്സരിക്കുമ്പോള്‍ ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റിലും മത്സരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com