ത്രിപുരയില്‍ സിപിഎം സര്‍ക്കാര്‍ തന്നെ; തൂക്കുസഭയ്ക്ക് സാധ്യതയില്ലെന്ന് പ്രകാശ് കാരാട്ട് 

ത്രിപുരയില്‍ ഇടതുപക്ഷം സര്‍ക്കാര്‍ രൂപികരിക്കുമെന്ന്  സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്
ത്രിപുരയില്‍ സിപിഎം സര്‍ക്കാര്‍ തന്നെ; തൂക്കുസഭയ്ക്ക് സാധ്യതയില്ലെന്ന് പ്രകാശ് കാരാട്ട് 


അഗര്‍ത്തല: ത്രിപുരയില്‍ ഇടതുപക്ഷം സര്‍ക്കാര്‍ രൂപികരിക്കുമെന്ന്  സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. തൂക്കുസഭയ്ക്ക് സാധ്യതയില്ലെന്നും പ്രകാശ് കാരാട്ട് ചൂണ്ടികാട്ടി.

അതേസമയം തെരഞ്ഞെടുപ്പില്‍ 33 സീറ്റുകളില്‍ ലീഡ് ഉയര്‍ത്തി സിപിഎം മുന്നേറുകയാണ്. കേവല ഭൂരിപക്ഷം കടന്ന് പാര്‍ട്ടി മുന്നേറുന്നത് നേതൃത്വത്തിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്. ചെങ്കോട്ടയെ വിറപ്പിച്ച ബിജെപി 22 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ആദ്യമായി അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് ബിജെപി.

സീറ്റുകളുള്ള ത്രിപുരയില്‍ 59 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.ഒരു സിപിഎം സ്ഥാനാര്‍ത്ഥി മരിച്ചതിനാലാണ് 59 സീറ്റുകളിലേക്ക് മത്സരം ചുരുങ്ങിയത്. സിപിഎം 56 സീറ്റിലും സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ലോക്ക് എന്നിവ ഓരോ സീറ്റിലും മല്‍സരിക്കുന്നു.

ബിജെപി 50 സീറ്റിലും ഐപിഎഫ്ടി ഒന്‍പതു സീറ്റിലും മത്സരിക്കുമ്പോള്‍ ആരുമായും സഖ്യമില്ലാത്ത കോണ്‍ഗ്രസ് 59 സീറ്റിലും തൃണമൂല്‍ കോണ്‍ഗ്രസ് 24 സീറ്റിലും മത്സരിക്കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com