മേഘാലയയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക മറ്റുളളവര്‍; മുഖ്യധാര പാര്‍ട്ടികളെ നിഷ്പ്രഭമാക്കി 16 ഇടത്ത് ലീഡ് 

ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തില്‍ മേഘാലയയില്‍ മറ്റുളളവരുടെ(others) നിലപാടുകള്‍ നിര്‍ണായകമാകുന്നു.
മേഘാലയയില്‍ ആര് ഭരിക്കണമെന്ന് തീരുമാനിക്കുക മറ്റുളളവര്‍; മുഖ്യധാര പാര്‍ട്ടികളെ നിഷ്പ്രഭമാക്കി 16 ഇടത്ത് ലീഡ് 

ന്യൂഡല്‍ഹി: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത പശ്ചാത്തലത്തില്‍ മേഘാലയയില്‍ മറ്റുളളവരുടെ(others) നിലപാടുകള്‍ നിര്‍ണായകമാകുന്നു. ഇതോടെ സര്‍ക്കാര്‍ രൂപികരണത്തിന് ഇവരുടെ സഹായം തേടേണ്ട അവസ്ഥയിലാണ് മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍. വോട്ടെണ്ണല്‍ അതിന്റെ അവസാന കടമ്പയിലേക്ക് കടക്കുമ്പോള്‍ 60 അംഗ നിയമസഭയില്‍ 16 ഇടത്ത് മറ്റുളളവരാണ് ലീഡ് ചെയ്യുന്നത്. 

സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് 21 ഇടത്ത് ലീഡ് ഉയര്‍ത്തി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്ന സൂചന നല്‍കി.18 ഇടത്ത് നാഷണലിസ്റ്റ് പീപ്പിള്‍സ് പാര്‍ട്ടി മുന്നേറി. മൂന്നാം സ്ഥാനത്താണ് സര്‍ക്കാര്‍ രൂപികരണത്തില്‍ നിര്‍ണായകമായ മറ്റുളളവരുടെ സ്ഥാനം. അതേസമയം ബിജെപി മൂന്ന് സ്ഥലങ്ങളില്‍ മാത്രമായി ചുരുങ്ങി.

എന്നാല്‍  യുഡിപി, എന്‍പിപി എന്നി പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി സംസ്ഥാനത്ത് ഭരണത്തിലേറുമെന്ന്് കിരണ്‍ റിജ്ജു ആത്മവിശ്വാസം പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com