ന്യൂഡല്‍ഹി: മേഘാലയ നിയമസഭ തെരഞ്ഞെടുപ്പില്‍ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി മുന്നേറുന്നു. ഒന്‍പതിടങ്ങളിലാണ് ഇവര്‍ ലീഡ് ഉയര്‍ത്തുന്നത്. സംസ്ഥാനം ഭരിക്കുന്ന കോണ്‍ഗ്രസ് ആറിടത്ത് മാത്രമാണ് ലീഡ് ചെയ്യുന്നത്. ബിജെപിക്ക് മൂന്നിടത്ത് മാത്രമാണ് ലീഡ്.
ഒമ്പതു വര്‍ഷമായി കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് മേഘാലയ.ഇവിടെ ബിജെപി 47 സീറ്റുകളിലും കോണ്‍ഗ്രസ് 60 സീറ്റുകളിലും മത്സരിക്കുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി 52 സീറ്റിലും യുഡിപി 35 സീറ്റിലും എച്ച്എസ്പിഡിപി 13 സീറ്റുകളിലും മത്സരിക്കുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ