നാഗാലാന്‍ഡില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; നെയ്ഫ്യൂ റിയോ മുഖ്യമന്ത്രിയാവും 

60 അംഗ നിയമസഭയില്‍ റിയോ നേതൃത്വം നല്‍കുന്ന എന്‍.ഡി.പി.പി  ബി.ജെ.പി സഖ്യം 30 സീറ്റ് നേടിയിരുന്നു
നാഗാലാന്‍ഡില്‍ ബിജെപി സഖ്യം അധികാരത്തിലേക്ക്; നെയ്ഫ്യൂ റിയോ മുഖ്യമന്ത്രിയാവും 

കൊഹിമ: തൂക്കു സഭ വന്ന നാഗാലാന്‍ഡില്‍ മുന്‍ മുഖ്യമന്ത്രി നെയ്ഫ്യൂ റിയോ വീണ്ടും മുഖ്യമന്ത്രിയാവും. 60 അംഗ നിയമസഭയില്‍ റിയോ നേതൃത്വം നല്‍കുന്ന എന്‍.ഡി.പി.പി  ബി.ജെ.പി സഖ്യം 30 സീറ്റ് നേടിയിരുന്നു. 20 സീറ്റുകളില്‍ മത്സരിച്ച ബിജെപി മാത്രം 11 ഇടങ്ങളില്‍ വിജയിച്ചിരുന്നു. ജെ.ഡി(യു) എം.എല്‍.എയും സ്വതന്ത്രനും പിന്തുണ വാഗ്ദ്ധാനം ചെയ്തതോടെ സഖ്യത്തിന് 32 സീറ്റായി. കേവല ഭൂരിപക്ഷത്തിന് 31 സീറ്റാണ് വേണ്ടിയിരുന്നത്.

റിയോയും ബി.ജെ.പി ജനറല്‍ സെക്രട്ടറി റാം മാധവും സഖ്യകക്ഷികളും ചേര്‍ന്ന് ഗവര്‍ണര്‍ പി.ബി.ആചാര്യയെ കണ്ട് സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചു. സഖ്യകക്ഷികളുടെ പിന്തുണക്കത്തും ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.

നാഗാലാന്‍ഡില്‍ തിരഞ്ഞെടുപ്പിന് മുന്പ് നാഗാ പീപ്പിള്‍സ് ഫ്രണ്ടുമായുള്ള സഖ്യം വിട്ടാണ് ബി.ജെ.പി എന്‍.ഡി.പി.പിയുമായി സഖ്യമുണ്ടാക്കിയത്. എന്നാല്‍, വോട്ടെണ്ണലിന് ശേഷം മുഖ്യമന്ത്രി ടി.ആര്‍.സെലിയാംഗ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും ബി.ജെ.പി അനുകൂലമായി പ്രതികരിച്ചില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com