പരിവാര്‍ സംഘടനകളുടെ സമ്മേളനം വിളിച്ചുചേര്‍ത്ത് ആര്‍എസ്എസ്; മോദി തുടര്‍ഭരണം ലക്ഷ്യം

വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആര്‍എസ്എസിന് കീഴിലുളള പരിവാര്‍ സംഘടനകള്‍ സമ്മേളിക്കുന്നു.
പരിവാര്‍ സംഘടനകളുടെ സമ്മേളനം വിളിച്ചുചേര്‍ത്ത് ആര്‍എസ്എസ്; മോദി തുടര്‍ഭരണം ലക്ഷ്യം

ന്യൂഡല്‍ഹി: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ആര്‍എസ്എസിന് കീഴിലുളള പരിവാര്‍ സംഘടനകള്‍ സമ്മേളിക്കുന്നു. നാഗ്പൂരില്‍ മാര്‍ച്ച് 9,10, 11 തീയതികളിലാണ് സമ്മേളനം. ആര്‍എസ്എസ് അഖില ഭാരതീയ പത്രിനിധി സഭയില്‍ വിവിധ സംഘപരിവാര്‍ സംഘടനകളില്‍ നിന്നായി 1500 പ്രതിനിധികള്‍ പങ്കെടുക്കും. പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടി മൂന്ന് വര്‍ഷം കൂടുമ്പോള്‍ ചേരുന്ന സമ്മേളനത്തില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പ്  മുഖ്യ ചര്‍ച്ചാവിഷയമാകും. 

ഇതിന് പുറമേ ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പരിവാര്‍ സംഘടനകള്‍ക്കിടയില്‍ ഐക്യം സ്ഥാപിച്ച് കൂടുതല്‍ കരുത്താര്‍ജിച്ച് തെരഞ്ഞെടുപ്പിനെ നേരിടുക എന്ന ലക്ഷ്യവും സമ്മേളനത്തിന് പിന്നിലുണ്ട്. ബിജെപി സര്‍ക്കാരും ചില പരിവാര്‍സംഘടനകളും തമ്മിലുളള ഭിന്നതകള്‍ പരിഹരിക്കലും സമ്മേളനത്തിന്റെ അജന്‍ണ്ടയായി കടന്നുവന്നേക്കുമെന്ന് റി്‌പ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം സമ്മേളനത്തിന് മുന്നോടിയായി നേതൃമാറ്റം ഉള്‍പ്പെടെയുളള വിഷയങ്ങളും സജീവ ചര്‍ച്ചയായിട്ടുണ്ട്. നിലവിലെ സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി തല്‍സ്ഥാനത്ത് നിന്നും പടിയിറങ്ങും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. പകരം സഹസര്‍കാര്യവാഹ് ദത്താത്രേയ ഹൊസബല നേതൃത്വത്തിലേക്ക് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. എന്നാല്‍ ആര്‍എസ്എസിലെ ഒരു വിഭാഗം ഇത്തരം ഒരു നീക്കം നടക്കുന്നതായുളള റിപ്പോര്‍ട്ടുകള്‍ തളളി.  ഭയാജി ജോഷിയും താന്‍ സ്ഥാനം ഒഴിയുന്നതായുളള റിപ്പോര്‍ട്ടുകള്‍ തളളിയതായാണ് വിവരം.

ദത്താത്രേയ ഹൊസബല നേതൃത്വത്തിലേക്ക് കടന്നുവരണമെന്ന്് മോദി- അമിത് ഷാ ദ്വയം ആഗ്രഹിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ആഗ്രഹത്തിന് ആര്‍എസ്എസ് ഏകപക്ഷീയമായി വഴങ്ങില്ലെന്നാണ് വിവരം. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മോദി- അമിത് ഷാ കൂട്ടുകെട്ടില്‍ ബിജെപി വിജയിക്കുകയാണെങ്കില്‍ ഇത് പരിഗണിക്കാമെന്നാണ് ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സൂചന

ഇതിന് പുറമേ വിശ്വഹിന്ദു പരിഷത്തും ബിജെപിയും തമ്മിലുളള തര്‍ക്കം, ബിഎംഎസിന്റെ കേന്ദ്ര വിമര്‍ശനം തുടങ്ങിയ വിഷയങ്ങളും സമ്മേളനത്തില്‍ ഉയര്‍ന്നുവന്നേക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com