'ഞങ്ങള്‍ക്ക് കച്ചവടം കേരളത്തില്‍ മാത്രം. മറ്റെങ്ങും ബ്രാഞ്ചുകളില്ല' ; സിപിഎമ്മിനെ പരിഹസിച്ച് നടി കസ്തൂരി

ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഇപ്പോള്‍- ഞങ്ങള്‍ക്ക് കച്ചവടം കേരളത്തില്‍ മാത്രം. മറ്റെങ്ങും ബ്രാഞ്ചുകളില്ല. 
'ഞങ്ങള്‍ക്ക് കച്ചവടം കേരളത്തില്‍ മാത്രം. മറ്റെങ്ങും ബ്രാഞ്ചുകളില്ല' ; സിപിഎമ്മിനെ പരിഹസിച്ച് നടി കസ്തൂരി

ചെന്നൈ : ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പിലെ സിപിഎമ്മിന്റെ തോല്‍വിയെ പരിഹസിച്ച് നടി കസ്തൂരിയും. ട്വിറ്ററിലൂടെയാണ് സിപിഎമ്മിന്റെ തോല്‍വിയില്‍ നടി അഭിപ്രായപ്രകടനം നടത്തിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്ന സന്ദേശം കടമെടുത്താണ് കസ്തൂരി ട്വീറ്റ് ചെയ്തിട്ടുള്ളത്. 

ഇന്ത്യന്‍ കമ്യൂണിസ്റ്റുകള്‍ ഇപ്പോള്‍- ഞങ്ങള്‍ക്ക് കച്ചവടം കേരളത്തില്‍ മാത്രം. മറ്റെങ്ങും ബ്രാഞ്ചുകളില്ല. കസ്തൂരി ട്വീറ്റില്‍ കുറിച്ചു. 


കസ്തൂരിയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ വാദം കൊഴുക്കുകയാണ്. 25 വര്‍ഷം സിപിഎം ഭരിച്ച ത്രിപുരയില്‍ 60 അംഗ സഭയില്‍ 43 സീറ്റും നേടിയാണ് ബിജെപി ചരിത്രത്തില്‍ ആദ്യമായി അധികാരം പിടിച്ചെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com