പാമ്പും കീരിയും എങ്ങനെ ഒന്നാകും?, സമാജ്‌വാദി- ബിഎസ്പി കൂട്ടുകെട്ടിനെ പരിഹസിച്ച് യോഗി ആദിത്യനാഥ് 

ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി ബിഎസ്പിയുമായി കൂട്ടുകൂടുന്നതിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
പാമ്പും കീരിയും എങ്ങനെ ഒന്നാകും?, സമാജ്‌വാദി- ബിഎസ്പി കൂട്ടുകെട്ടിനെ പരിഹസിച്ച് യോഗി ആദിത്യനാഥ് 

ലക്‌നൗ: ലോക്‌സഭ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയെ പ്രതിരോധിക്കാന്‍ സമാജ്‌വാദി പാര്‍ട്ടി ബിഎസ്പിയുമായി കൂട്ടുകൂടുന്നതിനെ പരിഹസിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇത്തരം കൂട്ടുകെട്ടിനെ പാമ്പിനോടും കീരിയോടും ഉപമിച്ചാണ് യോഗി ആദിത്യനാഥ് വിമര്‍ശിച്ചത്. ലോക്‌സഭ ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് ഉത്തര്‍പ്രദേശ് നീങ്ങുന്ന പശ്ചാത്തലത്തിലാണ് പുതിയ സഖ്യവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇതിന് പിന്നാലെയായിരുന്നു യോഗിയുടെ പ്രതികരണം.

 ബിജെപിയ്‌ക്കെതിരെ യു.പിയില്‍ കൂറ്റന്‍ സഖ്യത്തിന് തുടക്കമിട്ട് ബദ്ധവൈരികളായ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും യോജിപ്പിലെത്തിയെന്ന വാര്‍ത്ത ഇന്നലെയാണ് പുറത്തുവന്നത്. യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂരിലെ ഉപതെരഞ്ഞെടുപ്പില്‍ ഒരുമിച്ച് നിന്ന് മത്സരിക്കുമെന്നാണ് ഇരുവരുടെയും പ്രഖ്യാപനം.

ഗോരഖ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുമെന്ന് ബി.എസ്.പി നേതാവ് ഘന്‍ശ്യാം ഖര്‍വാര്‍ പറഞ്ഞു.2019ല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പു നടക്കാനിരിക്കേ ബി.ജെ.പിയ്‌ക്കെതിരെ ശക്തമായൊരു മുന്നൊരുക്കമായാണ് ഈ നീക്കത്തെ വിലയിരുത്തുന്നത്.

ഫൂലൂര്‍, ഗോരഖ്പൂര്‍ മണ്ഡലങ്ങളിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ബി.എസ്.പി സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണയ്ക്കും. മായാവതിയില്‍ നിന്നും ആ തീരുമാനം വന്നിരിക്കുന്നു. കൂടുതല്‍ ബൃഹത്തായ ബഹുജന്‍ മതേതര സഖ്യം രൂപീകരികരിച്ച് മത്സരിക്കാന്‍ ആലോചിക്കുന്നു.' എന്ന് കഴിഞ്ഞദിവസം ട്വിറ്ററില്‍ കുറിച്ചിരുന്നു

മാര്‍ച്ച് 11നാണ് ഗോരഖ്പൂര്‍, ഫൂലൂര്‍ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് നടക്കുക. പ്രതിപക്ഷ സഖ്യത്തിന്റെ ആദ്യ പരീക്ഷണമായിരിക്കും ഇവിടെ നടക്കുക.
1993ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ ഉയര്‍ച്ച തടയാന്‍ ബി.എസ്.പിയും എസ്.പിയും ഒരുമിച്ചിരുന്നു. മുലായാം സിങ്ങായിരുന്നു മുഖ്യമന്ത്രിയായത്. എന്നാല്‍ രണ്ടുവര്‍ഷത്തിനകം ഇരുവര്‍ക്കുമിടയില്‍ പ്രശ്‌നങ്ങള്‍ ഉയരുകയും ബി.എസ്.പി പിന്തുണ പിന്‍വലിക്കുകയുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com