image
image

ബിജെപിയുടെ ആസ്ഥാനത്തെ മീഡിയ റൂമില്‍ നിന്നും വാജ്‌പേയിയുടെ ചിത്രം മാറ്റി; പകരം മോദിയും അമിത് ഷായും

ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തിലെ മീഡിയ റൂമിലെ പശ്ചാത്തല ചിത്രത്തില്‍ നിന്നും മുതിര്‍ന്ന നേതാവും മുൻപ്രധാനമന്ത്രിയുമായ എ. ബി. വാജ്‌പേയിയുടെ ചിത്രം ഒഴിവാക്കി


ന്യൂഡല്‍ഹി: ബിജെപിയുടെ പുതിയ ആസ്ഥാനമന്ദിരത്തിലെ മീഡിയ റൂമിലെ പശ്ചാത്തല ചിത്രത്തില്‍ നിന്നും മുതിര്‍ന്ന നേതാവും മുൻപ്രധാനമന്ത്രിയുമായ എ. ബി. വാജ്‌പേയിയുടെ ചിത്രം ഒഴിവാക്കി. പകരം പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായും ഇടം പിടിച്ചു. ഒപ്പം പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ, ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുമുണ്ട്. പുതുതായി ഉദ്ഘാടനം ചെയ്ത ബിജെപി ആസ്ഥാനത്തോടനുബന്ധിച്ചുള്ള മീഡിയ റൂമിലെ പശ്ചാത്തല ചിത്രത്തിലാണ് ഈ മാറ്റം.

പഴയ കെട്ടിടത്തിലെ മീഡിയ റൂമിലെ ചിത്രത്തിലാണ് ബിജെപിയുടെ മുതിര്‍ന്ന നേതാവ് വാജ്പേയിയുടെ ചിത്രമുണ്ടായിരുന്നത്. പുതിയ കെട്ടിടത്തിലുള്ള മീഡിയ റൂമിന്റെ പശ്ചാത്തലത്തിലാണ് ആര്‍എസ്എസിന്റെ ഉന്നത നേതാവും ബിജെപി സൈദ്ധാന്തികനുമായി ദീന്‍ദയാല്‍ ഉപാധ്യായ, ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി എന്നിവരുടെ ചിത്രങ്ങളും നരേന്ദ്ര മോദി, അമിത് ഷാ എന്നിവരുടെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയത്.

ഫെബ്രുവരി 18ന് ആണ് ദീന്‍ദയാല്‍ ഉപാധ്യായ മാര്‍ഗില്‍ ബിജെപിയുടെ പുതിയ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. നേരത്തെ അശോക റോഡിലായിരുന്നു ബിജെപിയുടെ അഖിലേന്ത്യാ ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com