മമതയ്ക്ക് വച്ചത്  മംമ്തയ്ക്ക് കൊണ്ടു; അബദ്ധം പിണഞ്ഞ് ഹാര്‍ദിക് പട്ടേല്‍

ഹാര്‍ദിക് പട്ടേലിന് കഴിഞ്ഞ ദിവസം പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. 
മമതയ്ക്ക് വച്ചത്  മംമ്തയ്ക്ക് കൊണ്ടു; അബദ്ധം പിണഞ്ഞ് ഹാര്‍ദിക് പട്ടേല്‍

പാട്ടിദാര്‍ അനമാത് ആന്തോളന്‍ സമിതി നേതാവ് ഹാര്‍ദിക് പട്ടേലിന് കഴിഞ്ഞ ദിവസം പറ്റിയ അബദ്ധമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. രാജ്യത്തൈ പ്രതിപക്ഷത്തെ ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് വിശദീകരിക്കുന്ന ട്വീറ്റില്‍ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുളള,കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എന്നിവര്‍ക്കൊപ്പം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും ടാഗ് ചെയ്യാന്‍ ശ്രമിച്ചു. എന്നാല്‍ അബദ്ധത്തില്‍ ടാഗ് ചെയ്യപ്പെട്ടത് മലയാളി സിനിമ നടി മംമ്ത മോഹന്‍ദാസിനെയാണ്. ചിലര്‍ ഇത് ചൂണ്ടിക്കാട്ടിയെങ്കിലും ഹാര്‍ദിക് ടാഗ് മാറ്റിയിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com