ത്രിപുരയിലെ ആര്‍എസ്എസ് ഗുണ്ടാ ആക്രമണത്തെ തടയാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് വിഎസിന്റെ കത്ത്

ത്രിപുരയില്‍ ബിജെപി-ആര്‍എസ്എസ് ഗുണ്ടാസംഘം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട്  വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു.
ത്രിപുരയിലെ ആര്‍എസ്എസ് ഗുണ്ടാ ആക്രമണത്തെ തടയാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് വിഎസിന്റെ കത്ത്

തിരുവനന്തപുരം: ത്രിപുരയില്‍ ബിജെപി-ആര്‍എസ്എസ് ഗുണ്ടാസംഘം നടത്തുന്ന ആക്രമണങ്ങള്‍ തടയാന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍ പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. അവിടെ ജനങ്ങളുടെ  സൈ്വര്യ ജീവിതം ഉറപ്പു ഉറപ്പുവരുത്താന്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്ന് വി.എസ് കത്തില്‍ പറഞ്ഞു.

25 വര്‍ഷത്തെ കമ്മ്യൂണിസ്റ്റ് ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറി 48 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്ത് വ്യാപക ആക്രമണമാണ് സംഘപരിവാര്‍ നടത്തിയത്. ബലോണിയയിലെ അഞ്ചടി ഉയരമുള്ള ലെനിന്‍ പ്രതിമ തകര്‍ത്ത സംഘപരിവാര്‍, സിപിഎം ഓഫീസുകളും പ്രവര്‍ത്തകരുടെ വീടുകളും തകര്‍ത്തു. കോണ്‍ഗ്രസ് ഓഫീസിന് നേരെയും ആക്രമണങ്ങള്‍ നടന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com