ത്രിപുരയില്‍ കോണ്‍ഗ്രസിന് നേരേയും ബിജെപി ആക്രമണം; ആസ്ഥാന മന്ദിരം കയ്യേറി കൊടി നാട്ടി

സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്മാരകങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ് ആസ്ഥാനങ്ങള്‍ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം
ത്രിപുരയില്‍ കോണ്‍ഗ്രസിന് നേരേയും ബിജെപി ആക്രമണം; ആസ്ഥാന മന്ദിരം കയ്യേറി കൊടി നാട്ടി

അഗര്‍ത്തല: സിപിഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും സ്മാരകങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ക്ക് പിന്നാലെ ത്രിപുരയില്‍ കോണ്‍ഗ്രസ് ആസ്ഥാനങ്ങള്‍ക്ക് നേരെയും സംഘപരിവാര്‍ ആക്രമണം. 

കോണ്‍ഗ്രസിന്റെ കമാല്‍പൂര്‍ ഓഫീസ് കയ്യടക്കിയ ബിജെപി പ്രവര്‍ത്തകര്‍ ഓഫീസില്‍ കൊടിനാട്ടി. യൂത്ത് കോണ്‍ഗ്രസ് ത്രിപുര ജനറല്‍ സെക്രട്ടറി പൂജ ബിശ്വാസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. 

നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്‌തോളു, ഒരുദിവസം ബിജെപി സംസ്ഥാനത്ത് നിന്ന് തുടച്ചുനീക്കപ്പെടും,ഇത് ഒരു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ വാക്കാണ്, അദ്ദേഹം ട്വീറ്റ് ചെയ്തു. 

25 വര്‍ഷം നീണ്ടുനിന്ന ഇടത് ഭരണം അവസാനിപ്പിച്ച് അധികാരം പിടിച്ചെടുത്ത് 48 മണിക്കൂറിനുള്ളില്‍ ബിജെപി-സംഘപരിവാറുകാര്‍ സിപിഎം പ്രവര്‍ത്തകര്‍ നേരെ കടുത്ത ആക്രമണമാണ് അഴിച്ചുവിട്ടത്. പ്രവര്‍ത്തകരുടെയും നേതാക്കളുടെയും വീടുകളും പാര്‍ട്ടി ഓഫീസുകളും തകര്‍ക്കപ്പെട്ടിരുന്നു. ത്രിപുരയില്‍ സ്ഥാപിച്ചിരുന്ന ലെനിന്റെ പൂര്‍ണകായ പ്രതിമ തകര്‍ക്കുന്ന ബിജെപി പ്രവര്‍ത്തകരുടെ വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു.
 

Related Article

"ഇന്ന് ലെനിന്റെ പ്രതിമ ; തമിഴ്‌നാട്ടില്‍ തകര്‍ക്കേണ്ടത് പെരിയോറുടേത്" ; വിവാദ പ്രസ്താവനയുമായി ബിജെപി നേതാവ് രാജ

ത്രിപുരയില്‍ ബിജെപി ഗുണ്ടകള്‍ അഴിഞ്ഞാടുന്നു; പ്രധാനമന്ത്രി ഇടപെടണമെന്ന് സിപിഎം

ലെനിന്റെയല്ല; വിവേകാനന്ദന്റെയും സര്‍ദാര്‍ പട്ടേലിന്റെയും പ്രതിമകളാണ് വേണ്ടത് : ബിജെപി നേതാവ്

ത്രിപുരയില്‍ വ്യാപക ആക്രമണം: നിരോധനാജ്ഞ പ്രഖ്യാപിച്ചു (വീഡിയോ)

'ആര്‍എസ്എസിന് ലെനിന്‍ ചതുര്‍ത്ഥി ആവുന്നത് അവര്‍ നാസിസ്റ്റുകള്‍ ആയതുകൊണ്ടാണ്'

അന്ന് സിപിഎം തകർത്തത് രാജീവിന്റെ പ്രതിമ ; ലെനിന്റെ പ്രതിമ തകർത്ത സംഭവത്തിൽ ചരിത്രം ഓർമ്മിപ്പിച്ച് ത്രിപുര ​ഗവർണർ

ലെനിന്‍ തീവ്രവാദി; ഇന്ത്യയില്‍ എന്തിനാണ് പ്രതിമയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

ലെനിനിന്റെ പ്രതിമ തകര്‍ത്തതില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ബിജെപി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com