മോദിയുടെ ദൗത്യം ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ ഇല്ലായ്മ ചെയ്യല്‍: രാം മാധവ്

മോദിയുടെ ദൗത്യം ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ ഇല്ലായ്മ ചെയ്യല്‍: രാം മാധവ്
മോദിയുടെ ദൗത്യം ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ ഇല്ലായ്മ ചെയ്യല്‍: രാം മാധവ്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കമ്യൂണിസ്റ്റുകാരെ ഇല്ലായ്മ ചെയ്യുക എന്ന ദൗത്യമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറ്റെടുത്തിരിക്കുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ്. ആഗോളതലത്തില്‍ റൊണാള്‍ഡ് റീഗണും മാര്‍ഗരറ്റ് താച്ചറിനമാണ് കമ്യൂണിസ്റ്റുകാരെ ഇല്ലാതാക്കിയതിന്റെ ബഹുമതി. ഇന്ത്യയില്‍ അതു ചെയ്യുന്നത് നരേന്ദ്രമോദിയാണെന്ന് 'ദ ഇന്ത്യന്‍ എക്‌സ്പ്രസ്' പത്രത്തില്‍ എഴുതിയ ലേഖനത്തില്‍ രാംമാധവ് പറഞ്ഞു. 

ത്രിപുരയില്‍ ബിജെപിയെ സംബന്ധിച്ചിടത്തോളം രാജകീയമായ പോരാട്ടമായിരുന്നു. ആറു തവണ തുടര്‍ച്ചയായി കമ്യൂണിസ്റ്റുകാര്‍ ഭരിച്ചതോടെ ഭരണതലത്തിലും ക്രമസമാധാന പാലന സംവിധാനത്തിലും എല്ലാ ചുവപ്പുമയമായിരുന്നു. രണ്ടു പതിറ്റാണുകാലം ചോദ്യം ചെയ്യപ്പെടാതെ ഭരിക്കാന്‍ അവര്‍ക്കു സാഹചര്യമൊരുക്കിയത് അതാണ്. പുറംലോകത്തെ സംബന്ധിച്ച് മണിക് സര്‍ക്കാരിന്റെ ദരിദ്ര പരിവേഷവും അഴിമതിവിരുദ്ധ പ്രതിച്ഛായയും ആയിരുന്നു ത്രിപുര. അതൊരു പ്രച്ഛന്നവേഷമായിരുന്നെന്ന് രാംമാധവ് ലേഖനത്തില്‍ പറയുന്നു.

'ലോകത്ത് കമ്യൂണിസ്റ്റുകാരുടെ എണ്ണം ചുരുങ്ങിവരണം'. ഇത്തരമൊരു സന്ദേശമാണ് ഇടതുമുന്നണിയെ പരാജയപ്പെടുത്തിയശേഷം തനിക്ക് ഒരു വിദേശ നയതന്ത്രജ്ഞനില്‍നിന്ന് ലഭിച്ച സന്ദേശമെന്ന് രാം മാധവ് ലേഖനത്തില്‍ പറയുന്നു. അക്രമവും ഭീഷണിയും ഭയത്തിന്റെ അന്തരീക്ഷവും അടിച്ചമര്‍ത്തലുമായിരുന്നു ത്രിപുരയില്‍ നിലനിന്നിരുന്നത്. മറ്റു പാര്‍ട്ടിക്കാര്‍ മാത്രമല്ല, മാധ്യമങ്ങള്‍ പോലും ഭീഷണിയുടെ നിഴലില്‍ ആയിരുന്നു എ്ന്നാണ് രാംമാധവ് ലേഖനത്തില്‍ ആരോപിക്കുന്നത്. 

പ്രത്യേക സംസ്ഥാനത്തിനായി വാദിക്കുന്ന സഖ്യകക്ഷി ഐപിഎഫ്ടിയെ ഐക്യത്രിപുര എന്ന ആശയത്തിലേക്ക് എത്തിക്കാന്‍ ബിജെപിക്കായെന്ന് രാംമാധവ് ലേഖനത്തില്‍ അവകാശപ്പെടുന്നുണ്ട്. ബിജെപി ഐപിഎഫ്ടി സഖ്യം ഗോത്രമേഖലിയല്‍ സിപിഎമ്മിനെ ഇല്ലായ്മ ചെയ്‌തെന്നും ബിജെപി നേതാവ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com